എംഡിഎംഎയുമായി രണ്ടുപേര്‍ എക്‌സൈസ് പിടിയില്‍

0

 

തോല്‍പ്പെട്ടിയില്‍ അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടുപേരെ എക്‌സൈസ് പിടികൂടി.കൊണ്ടോട്ടി സ്വദേശി അബഷര്‍.കെ (24),കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി ബിഷര്‍ ഷുഹൈബ് (22) എന്നിവരാണ് അറസ്റ്റിലായത്.തോല്‍പ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റില്‍ മാനന്തവാടി എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ബില്‍ജിത്ത് പി.ബിയും സംഘവും, തോല്‍പ്പെട്ടി ചെക്ക് പോസ്റ്റ് സംഘവും സംയുക്തമായി നടത്തിയ രാത്രികാല വാഹന പരിശോധനയിലാണ് കെഎല്‍ 84 8627 നമ്പര്‍ ബൈക്കില്‍ കടത്തിക്കൊണ്ടുവരികയായിരുന്ന 3.6 ഗ്രാം മാരക മയക്കുമരുന്നുമായി ഇവരെ അറസ്റ്റ് ചെയ്തത്.

10 വര്‍ഷം വരെ കഠിനതടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. മയക്കുമരുന്ന് കടത്ത് സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ച് വരികയാണെന്ന് എക്‌സൈസ് അറിയിച്ചു.വാഹനപരിശോധനയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അജേഷ് വിജയന്‍ , ശ്രീധരന്‍, അരുണ്‍ കെസി, ഹാഷിം, വിപിന്‍ പി , രാജേഷ് എംജി ; എക്‌സൈസ് ഡ്രൈവര്‍ അബ്ദുറഹീം എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!