മലയോര ഹൈവേ നിര്‍മ്മാണം; മാനന്തവാടിയില്‍ ഡിസംബര്‍ 26 മുതല്‍ ഗതാഗത നിയന്ത്രണം
മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ ജംഗ്ഷന്‍ ഇന്റര്‍ലോക്ക് പതിപ്പിക്കുന്നതിനാല്‍ ഡിസംബര്‍ 26 മുതല്‍ 2025 ജനുവരി 4 വരെ താത്കാലിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മാനന്തവാടി നഗരസഭ ട്രാഫീക് അഡൈ്വസറി കമ്മറ്റി അറിയിച്ചു. രണ്ടാം ഘട്ട ടാറിംസ് ജനുവരി അഞ്ചിന് തുടങ്ങുമെന്നും യുഎല്‍ സി സി അധികൃതര്‍.
കോഴിക്കോട് നാലാം മൈല്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ഗാന്ധി പാര്‍ക്കില്‍ ആളെ ഇറക്കി പോസ്റ്റ് ഓഫീസ് – താഴെയങ്ങാടി വഴി തന്നെ തിരിച്ചു പോകേണ്ടതും, കല്ലോടി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ഗാന്ധി പാര്‍ക്കില്‍ ആളെ ഇറക്കി പോസ്റ്റ് ഓഫീസ്-താഴെ അങ്ങാടി വഴി തന്നെ തിരിച്ചു പോകേണ്ടതും, മൈസൂര്‍ റോഡ്, തലശ്ശേരി റോഡ്, വള്ളിയൂര്‍ക്കാവ് എന്നീ ഇടങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ഗാന്ധി പാര്‍ക്ക്-താഴെയങ്ങാടി വഴി ബസ് സ്റ്റാന്‍ഡില്‍ പോവുകയും അതേ റൂട്ടില്‍തന്നെതിരികെപോകേണ്ടതുമാണ്. മാനന്തവാടി ടൗണില്‍ പ്രവേശിക്കേണ്ടതില്ലാത്ത വാഹനങ്ങള്‍,തലശ്ശേരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ എരുമതെരുവ്-ചെറ്റപ്പാലം ബൈപ്പാസ് വഴി വള്ളിയൂര്‍ക്കാവ് റോഡില്‍ പ്രവേശിച്ചു പനമരം ഭാഗത്തേക്ക് പോകേണ്ടതാണ്. കൊയിലേരി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ വള്ളിയൂര്‍ക്കാവ്- ചെറ്റപ്പാലം ബൈപാസിലൂടെ തലശ്ശേരി റോഡില്‍ പ്രവേശിച്ച് പോകേണ്ടതാണ്,മാനന്തവാടി ടൗണിലെ തലശ്ശേരി റോഡിലെ ഓട്ടോ സ്റ്റാന്‍ഡ്, ഗാന്ധി പാര്‍ക്കിലെ ഓട്ടോ സ്റ്റാന്‍ഡ്, താഴെയങ്ങാടി ഓട്ടോ സ്റ്റാന്‍ഡ്, എന്നിവ തല്‍ക്കാലം പ്രവര്‍ത്തി തീരുന്നത് വരെ മറ്റ് സ്റ്റാന്‍ഡുകളില്‍ വച്ച് സര്‍വീസ് നടത്തേണ്ടതാണെന്നും മാനന്തവാടി നഗരസഭ ട്രാഫീക് അഡൈ്വസറി കമ്മറ്റി തിരുമാനമെടുത്തു. കോഴിക്കോട് റോഡിലെ ബസ് ബേയുടെ പ്രവൃത്തിയും ജനുവരി അഞ്ചിനു മുമ്പും, രണ്ടാം ഘട്ട ടാറിംഗ് അഞ്ചിന് ശേഷവും ആരംഭിക്കുമെന്നും ഊരാളുങ്കല്‍ സൊസൈറ്റി കമ്മറ്റിക്ക് ഉറപ്പ് നല്‍ കിയതായും അധികൃതര്‍ പറഞ്ഞു.