ജില്ല സ്‌കൂള്‍ കലോത്സവം ലോഗോ പ്രകാശനം ചെയ്തു

0

നവംബര്‍ 27 മുതല്‍ 30 വരെ സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന 42-ാമത് വയനാട് റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ലോഗോ പ്രകാശനം ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ. രമേശ്, സുല്‍ത്താന്‍ ബത്തേരി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ടോം ജോസ്, സ്‌കൂള്‍ പി. ടി.എ പ്രസിഡന്റ് സി.കെ ശ്രീജന്‍, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ (ജനറല്‍ കണ്‍വീനര്‍) വി.എ ശ്രശീന്ദ്രവ്യാസ്, സര്‍വജന സ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍ (കണ്‍വീനര്‍) പി.എ. അബ്ദുള്‍ നാസര്‍, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പാള്‍ അമ്പിളി നാരായണന്‍, ഹെഡ് മിസ്ട്രസ് ജിജി ജേക്കബ്, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ശ്രീജിത്ത് വാകേരി, റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ നിസാര്‍ കമ്പ, ജോ. കണ്‍വീനര്‍ റിഷാദ് ഇ. ടി. എന്നിവര്‍ പങ്കെടുത്തു. വെള്ളമുണ്ട സ്വദേശി ആര്‍ട്ടിസ്റ്റ് കെ.എം.നിസാര്‍ അഹമ്മദാണ് ലോഗോ രൂപകല്‍പ്പന ചെയ്തത്.

Leave A Reply

Your email address will not be published.

error: Content is protected !!