ഓണം സ്‌പെഷ്യല്‍ ഡ്രൈവ്: 121 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

0

ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഓഗസ്റ്റ് 14 മുതല്‍ സെപ്തംബര്‍ 20 നടത്തിയ പ്രത്യേക എന്‍ഫോഴ്‌സ് മെന്റ് പ്രവര്‍ത്തനങ്ങളില്‍ എക്‌സൈസ് വകുപ്പ് വയനാട് ജില്ലയില്‍ 553 റെയിഡുകളിലും , മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് നടത്തിയ 53 കമ്പെയ്ന്‍ഡ് റെയ്ഡുകളിലുമായി ,15456 വാഹനങ്ങള്‍ പരിശോധന നടത്തി. 69 അബ്കാരി കേസുകളില്‍ 62 പ്രതികളെയും 52 എന്‍.ഡി.പി.എസ് കേസുകളില്‍ 59 പ്രതികളെയും അറസ്റ്റ് ചെയ്തു. 291 കോട്പ കേസുകള്‍ കണ്ടെടുത്ത് 58,200 രൂപ പിഴയായി ഈടാക്കി.

പരിശോധനയുടെ ഭാഗമായി 9.220 കിലോഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍, 14.500 ലിറ്റര്‍ ചാരായം, 271.005 ലിറ്റര്‍ വിദേശ മദ്യം, 95 ലിറ്റര്‍ കള്ള്, 242 ലിറ്റര്‍ വാഷ്, 3.840 ലിറ്റര്‍ അന്യസംസ്ഥാന വിദേശ മദ്യം, 6.500 കിലോഗ്രാം കഞ്ചാവ്, 2.5 ഗ്രാം ഹാഷിഷ് ഓയില്‍, 0.570 ഗ്രാം എംഡി.എം.എ, 64.815 ഗ്രാം മെത്താംഫിറ്റമിന്‍ എന്നിവ കണ്ടെടുത്തു. 438 തവണ കള്ളുഷാപ്പുകളിലും 37 തവണ ബാര്‍ ഹോട്ടലുകളിലും 5 തവണ ബിവറേജസ് ഔട്ട് ലെറ്റുകളിലും പരിശോധന നടത്തി.

ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സ്‌പെഷ്യല്‍ ഡ്രൈവ് കാലയളവില്‍ അദ്ധ്യാപകര്‍ക്കും വിദ്ധ്യാര്‍ത്ഥികള്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കുമായി 84 ബോധവല്‍ക്കരണ പരിപാടികളും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി രണ്ട് ക്വിസ് പ്രോഗ്രാമുകളും നടത്തിയിട്ടുണ്ട് .10 ജന ജാഗ്രത സമിതികളും 20 സ്‌കൂള്‍ ജാഗ്രത സമിതികളും ചേര്‍ന്നിട്ടുണ്ട് .കൂടാതെ 360 കോളനികളില്‍ സന്ദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!