യു. ഡി. എഫ് ഭരണം നടത്തുന്നനെന്മേനി ഗ്രാമപഞ്ചായത്തില്‍ പ്രസിഡണ്ട് ഷീല പുഞ്ചവയല്‍ സ്ഥാനം രാജിവെച്ചു. പതിനഞ്ചാം വാര്‍ഡില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ തന്നെ അംഗം ബിന്ദു അനന്തന്‍ പുതിയ പ്രസിഡണ്ടാവും. പാര്‍ട്ടിയിലുണ്ടാക്കിയ മുന്‍ ധാരണപ്രകാരമാണ് രാജി. 23 അംഗ ഭരണസമിതിയില്‍ യു.ഡി.എഫിന് 16 അംഗങ്ങളും എല്‍.ഡി. എഫിന് 7 അംഗങ്ങളുമാണുള്ളത്.
കോണ്‍ഗ്രസിനുള്ളില്‍ 2021 പൊതു തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയിരുന്ന ധാരണപ്രകാരമാണ് രാജിവെച്ചത്. ഇന്ന് വൈകിട്ട് 4. 45ഓടെ പഞ്ചായത്ത് സെക്രട്ടറി എം വി ലതിക മുമ്പാകെ എത്തിയാണ് രാജി സമര്‍പ്പിച്ചത്. നെന്മേനി, ചീരാല്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരും ഒപ്പമുണ്ടായിരുന്നു. പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗമാണ് ഷീല പുഞ്ചവയല്‍. പ്രസിഡന്റ് സ്ഥാനം എസ്. റ്റി സംവരണമായ പഞ്ചായത്തില്‍ പതിനഞ്ചാം വാര്‍ഡിനെ പ്രതിനിധികരിക്കുന്ന ഗോത്രവിഭാഗത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം ബിന്ദു അനന്തനാക്ക പുതിയ പ്രസിഡണ്ടാവുക. 23 അംഗ ഭരണസമിതിയില്‍ യു.ഡി.എഫിന് 16 അംഗങ്ങളും എല്‍ ഡി എഫിന് ഏഴ് അംഗങ്ങളുമാണുള്ളത്. ഒരു വര്‍ഷം മുമ്പ് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥാനവും കോണ്‍ഗ്രസിലെ മുന്‍ ധാരണപ്രകാരം മാറിയിരുന്നു.