സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് അടുത്തയാഴ്ചമുതല്‍ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. കിറ്റിലേക്കുള്ള ഉത്പന്നങ്ങള്‍ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായും മന്ത്രി പറഞ്ഞു. ജില്ലാ ഭരണകുടത്തിന്റെ നിര്‍ദേശാനുസരണമാകും റേഷന്‍ കാര്‍ഡില്ലാത്ത അതിഥി തൊഴിലാളികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണം.
ലോക്ഡൗണ്‍ കാലത്ത് യാതൊരു ക്ഷാമവും വിലക്കയറ്റവും ഉണ്ടാകില്ല. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ തവണ ലോക്ഡൗണ്‍ കാലത്ത് സാധനങ്ങളെത്തിക്കാന്‍ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. കപ്പലിലടക്കം ഭക്ഷ്യസാധനങ്ങള്‍ കൊണ്ടുവന്നാണ് വിതരണം നടത്തിയത്. ഇത്തവണ ചരക്ക് വാഹനങ്ങളെ തടയില്ലെന്നാണ് തീരുമാനം.അതി സഹായകമാകുമെന്നും കൂട്ടിച്ചേര്‍ത്തു.