സപ്ലൈകോയുടെ ഓണച്ചന്തകള്‍ ഇന്നു മുതല്‍. 14 വരെയാണ് ഓണച്ചന്തകള്‍. സപ്ലൈകോയില്‍ സബ്‌സിഡിയുള്ള മൂന്ന് സാധനങ്ങള്‍ക്ക് വില കൂട്ടി. മട്ട അരി, തുവരപ്പരിപ്പ്, പഞ്ചസാര എന്നിവയ്ക്കാണ് വില കൂട്ടിയത്. കുറുവ അരിയുടെ വില കിലോയ്ക്ക് 30 രൂപയില്‍നിന്നു 33 രൂപയാക്കി. തുവരപ്പരിപ്പിന്റെ വില കിലോഗ്രാമിന് 111 രൂപയില്‍നിന്ന് 115 ആയി. പഞ്ചസാരയുടെ വില കിലോയ്ക്ക് 27 രൂപയില്‍നിന്ന് 33 ആക്കി ഉയര്‍ത്തിയിരുന്നു.
13 ഇനം സബ്‌സിഡി സാധനങ്ങളിലെ നാലിനം അരിയില്‍ ‘ജയ’യ്ക്കു മാത്രമാണു വില വര്‍ധിപ്പിക്കാത്തത്. ചെറുപയറിന്റെ വില 92 രൂപയില്‍നിന്ന് 90 ആയി കുറച്ചു. കഴിഞ്ഞ ദിവസം മട്ട അരിയുടെ വിലയും 30ല്‍നിന്നു 33 രൂപയാക്കിയിരുന്നു. 13 ഇനം സബ്‌സിഡി സാധനങ്ങള്‍ക്കു പുറമേ ശബരി ഉല്‍പന്നങ്ങളും എഫ്എംസിജി, മില്‍മ, കൈത്തറി എന്നിവയുടെ ഉല്‍പന്നങ്ങളും പഴം, ജൈവ പച്ചക്കറികള്‍ എന്നിവയും മേളയില്‍ 10 മുതല്‍ 50% വരെ വിലക്കുറവില്‍ ലഭിക്കും.