സ്‌കൂളില്‍ നിന്നും പാടത്തേക്ക്; വയലില്‍ ഞാറു നട്ടു നടവയല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

0

നടവയല്‍ സെന്റ് തോമസ് എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നെയ്ക്കുപ്പയിലെ വയലില്‍ ഞാറു നട്ടു. പഠനത്തോടൊപ്പം നെല്‍കൃഷിയിലും ആഭിമുഖ്യം വളര്‍ത്തുന്നതിനാണ് അധ്യാപകര്‍, പി ടി എ കമ്മിറ്റി എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെ പാടത്തേക്ക് ഇറക്കിയത്. വിത്ത് തയ്യാറാക്കല്‍, വിത്ത് വിതക്കല്‍, ഞാറ് പറിച്ച് നടല്‍ എന്നിവയില്‍ കുട്ടികള്‍ക്ക് പരിശീലനവും നല്‍കി. രാധാകൃഷ്ണന്‍ നെയ്ക്കുപ്പയുടെ വയലില്‍ ആരംഭിച്ച നെല്‍കൃഷിയില്‍ അധ്യാപകരും പിടിഎ അംഗങ്ങളും വിദ്യാര്‍ത്ഥികളും പങ്കാളികളായി. പ്രധാനാധ്യാപകന്‍ ബെന്നി പുളിക്കത്തറ , പി ടി എ പ്രസിഡന്റ് ,ബിജേഷ് കോയിക്കാട്ടില്‍ , ബിജു ചീങ്കല്ലേല്‍, ജിന്‍സണ്‍ താഴത്ത് വീട്ടില്‍, മോളി പി ഡി, സിസ്റ്റര്‍പ്രിന്‍സി, സിന്റ വി.എം, മേഴ്‌സി മാത്യു, മാത്യു പി വി, ജിന്‍സി ആന്റണി തുടങ്ങിയവര്‍ നേതൃത്വം നല്‍

Leave A Reply

Your email address will not be published.

error: Content is protected !!