അര കിലോയോളം കഞ്ചാവുമായി ഒരാള്‍ പിടിയില്‍
ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് പെരിക്കല്ലൂര്‍ ഭാഗത്ത് കേരള എക്സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റും വയനാട് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌കോഡ് ഇന്‍സ്‌പെക്ടര്‍ പി ജി രാധാകൃഷ്ണനും സംഘവും നടത്തിയ പരിശോധനയില്‍ 500 ഗ്രാം കഞ്ചാവുമായി ഒരാള്‍ പിടിയില്‍. കോഴിക്കോട് കൊടിയാങ്ങള്‍ പയ്യാനക്കല്‍ ഫിറോസ് (47) ആണ് പിടിയിലായത്. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സി ഡി സാബു സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സനൂപ് എംസി സുമേഷ് വിഎസ് അര്‍ജുന്‍ കെ ഷിന്റോ സെബാസ്റ്റ്യന്‍, ബാബു ആര്‍ സി സിവില്‍ എക്‌സൈസ് ഡ്രൈവര്‍ അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.