കോളറ സ്ഥിരീകരിച്ച നൂല്‍പ്പുഴ പഞ്ചായത്തില്‍ ചികിത്സയിലുള്ള രണ്ട് പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പരിശോധനയക്കയച്ച സാമ്പിളുകളില്‍ രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 16 ഉം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നുമായി.രോഗ ലക്ഷണങ്ങളോടെ രണ്ട് പേര്‍കൂടി ഇന്നലെ രാത്രിയും ഇന്നുമായി സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. ഇതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം പതിനാറായും ഉയര്‍ന്നു. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതിനിടെ പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിമായി നടക്കുന്നുണ്ട്. ജലസ്രേതസ്സുകളില്‍ സൂപ്പര്‍ ക്ലോറിനേഷനും, സങ്കേതങ്ങളിലടക്കം വിവരശേഖരണവുമാണ് ഊര്‍ജ്ജിതമായി നടക്കുന്നത്.