ബാറ്ററി തൂക്കുന്നതില്‍ കൃത്രിമം; ഏഴംഗ സംഘത്തെ ലീഗല്‍ മെട്രോളജി വകുപ്പിന് കൈമാറി

0

പഴയ ബാറ്ററി തൂക്കിയെടുക്കുന്നതില്‍ കൃത്രിമം കാണിച്ച തമിഴ്നാട് കോയമ്പത്തൂരില്‍ നിന്നെത്തിയ ഏഴംഗ സംഘത്തെ ബാറ്ററി ഡീലേഴ്സ് ആന്റ് ഡിസ്ട്രീബ്യൂട്ടേഴ്സ് അസോസിയേഷന്‍ ലീഗല്‍ മെട്രോളജി വകുപ്പിന് കൈമാറി. കഴിഞ്ഞ ദിവസം സുല്‍ത്താന്‍ ബത്തേരിയില്‍ ചൂരക്കല്‍ അഖില്‍ നടത്തുന്ന എന്‍.ആര്‍.ജി സൊലൂഷനില്‍ പഴയ ബാറ്ററി എടുക്കാനെത്തിയപ്പോഴാണ് സംഘത്തെ പിടികൂടിയത്. സീല്‍ ചെയ്യാത്ത ഇലക്ട്രിക് ത്രാസ് ഉപയോഗിച്ച് അളവ് നടത്തിയതിനും അളവില്‍ കൃത്രിമം കാണിച്ചതിനും ലീഗല്‍ മെട്രോളജി വകുപ്പ് സംഘത്തില്‍ നിന്ന് പിഴ ഈടാക്കി.

കഴിഞ്ഞദിവസം ഉച്ചയ്ക്കുശേഷമാണ് കോയമ്പത്തൂരില്‍ നി്ന്നും അരുണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം പഴയ ബാറ്ററികള്‍ വാങ്ങുന്നതിനായി സുല്‍ത്താന്‍ബത്തേരിയില്‍ എന്‍ആര്‍ജി സൊലൂഷന്‍ നടത്തുന്നതും ബി.ഡി.എ ജില്ലാസെക്രട്ടറിയുമായി ചൂരക്കല്‍ അഖിലിനെ സമീപിക്കുന്നത്. തുടര്‍ന്ന്് പഴയ ബാറ്ററികള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്തെത്തി തൂക്കിയെടുക്കുന്നതിനിടെയാണ് അളവില്‍ കൃത്രിമംനടക്കുന്നതായി ശ്രദ്ധയില്‍ പെട്ടത്. പുല്‍പ്പള്ളിയില്‍ നിന്നടക്കം പഴയ ബാറ്ററികള്‍ സംഘം തൂക്കിയെടുക്കുന്നതില്‍ വെട്ടിപ്പ് നടക്കുന്നതായി ബാറ്ററി ഡീലേഴ്സ് ആന്റ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ വാട്സ് ആ്പ് ഗ്രൂപ്പില്‍ ചര്‍ച്ചയായിരുന്നു. ഇതേ തുടര്‍ന്ന്ണ് സംഘം ബാറ്ററി തൂക്കിയെടുക്കുമ്പോള്‍ ബി ഡി എ അധികൃതര്‍ ശ്രദ്ധിച്ചത്.

ഒന്നിച്ച് പത്ത് ബാറ്ററിവരെയാണ് സംഘം ഇലക്ട്രോണിക് ത്രാസ് ഉപയോഗിച്ച് തൂക്കുന്നത്. അളവില്‍ സംശയം തോന്നി മറ്റൊരു ത്രാസ് കൊണ്ടുവന്ന് തൂക്കിയപ്പോഴാണ് പന്ത്രണ്ട് കിലോയുടെ വ്യത്യാസംവരെ കണ്ടത്. തുടര്‍ന്ന് ബിഡിഎയുടെ നേതൃത്വത്തില്‍ ഇവരെ തടഞ്ഞുവെച്ച് ലീഗല്‍ മെട്രോളജി വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞദിവസം പുല്‍പ്പള്ളിയില്‍ നിന്ന് വാങ്ങിയ പഴയ ബാറ്ററിയുടെ അളവിലും വലിയ രീതിയിലുള്ള വ്യത്യാസവും പിന്നീട് കണ്ടെത്തിയിരുന്നു. ഇത്തരം സംഘത്തിനെതിരെ നടപടിയെടുക്കണമെന്ന ബി ഡി എ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സുല്‍ത്താന്‍ബത്തേരി ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ ലേഖകുമാരി, ഇന്‍സ്പെക്ടിങ് അസിസ്റ്റന്റ് സുബൈര്‍ എന്നിവരുടെ നേതൃത്വത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സീല്‍ ചെയ്യാത്ത ത്രാസാണ് ബാറ്ററികള്‍ തൂക്കിയെടുക്കാന്‍ ഉപയോഗിച്ചതെന്നും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ത്രാസ് പിടിച്ചെടുക്കുകയും സീല്‍ ചെയ്യാത്ത ത്രാസ് ഉപയോഗിച്ചതിനും അളവില്‍ കൃത്രിമം കാണിച്ചതിനുമായി ഏഴായിരം രൂപ പിഴയിടുകയും ചെയ്തു. പിന്നീട് വ്യാപാരികള്‍ക്ക് നഷ്ടംവന്ന തുക തിരികെ നല്‍കിയ ശേഷമാണ് സംഘത്തെ വിട്ടയച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!