പൂതാടി സര്‍വ്വീസ് സഹകരണ ബാങ്കില്‍ നടത്തുന്ന അഴിമതി മറക്കാന്‍ ബാങ്ക് ഡയറക്ടര്‍ പി.എം സുധാകരനെ പുറത്താക്കിയത് അധാര്‍മിക മാര്‍ഗ്ഗത്തിലൂടെയെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍. ഞ്ചായത്ത് ഭരിക്കുന്നവരുടെ അഴിമതിപ്പണം വെളുപ്പിക്കുന്നതും പണം നിക്ഷേപിക്കുന്നതിനും സഹകരണ ബാങ്ക് ഭരിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാ തരത്തിലുള്ള ഒത്താശയും ചെയ്ത് കൊടുക്കുന്നുണ്ടെന്നും അതിനാലാണ് പഞ്ചായത്തില്‍ നടത്തേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള കോടിക്കണക്കിന് രൂപ പോലും ബാങ്കില്‍ പുതുതായി നിക്ഷേപിച്ചിരിക്കുന്നത്.
പാവപ്പെട്ട ജനങ്ങള്‍ നിക്ഷേപം നടത്തി വലുതാക്കിയതാണ് പൂതാടി സര്‍വ്വീസ് സഹകരണ ബാങ്ക് അതിന്റെ ആസ്തിയില്‍ കൈയിട്ട് വാരി സ്വന്തം പോക്കറ്റ് വീര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളെ അനുവദിക്കില്ല . അധാര്‍മീകമായ രീതിയില്‍ ബാങ്ക് ഡയറക്‌റായ പി.എം സുധാകരനെ പുറത്താക്കിയ നടപടിക്കെതിരെയും, പൂതാടി പഞ്ചായത്ത് നടത്തുന്ന അഴിമതികള്‍ക്കെതിരെയും ബി.ജെ.പി വരും ദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രശാന്ത് മലവയല്‍ പറഞ്ഞു.