മേപ്പാടി പഞ്ചായത്തിലെ അരുണ മലയിലും വൈത്തിരി പഞ്ചായത്തിലെ വട്ടക്കുണ്ടിലും മള്‍ട്ടി പര്‍പ്പസ് സെന്ററുകള്‍ക്ക് ഭരണാനുമതി ലഭിച്ചുവെന്ന് ടി സിദ്ദീഖ് എംഎല്‍എ. ഒരു കോടി 20 ലക്ഷം അനുവദിച്ചതായി എംഎല്‍എ അറിയിച്ചു. കേന്ദ്ര പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രധാനമന്ത്രി ജന്‍ ജാതി ആദിവാസി ന്യായ മഹാ അഭിയാന്‍ പദ്ധതിയുടെ ഭാഗമായാണ് മള്‍ട്ടി പര്‍പ്പസ് സെന്ററുകള്‍ സ്ഥാപിക്കുന്നത്
കാട്ടുനായക്ക,ചോലനായക്ക വിഭാഗത്തില്‍പ്പെട്ടവരുടെ സമഗ്ര വികസനം ലക്ഷ്യം വെച്ചുകൊണ്ട് നടപ്പിലാക്കുന്ന സെന്ററുകള്‍ പഠനമുറി അംഗനവാടി കമ്മ്യൂണിറ്റി ഹാള്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. സമഗ്ര വികസനത്തിന്റെ ഭാഗമായി വീടില്ലാത്തവര്‍ക്ക് വീടുകള്‍, വൈദ്യുതി ലഭിക്കാത്തവര്‍ക്ക് വൈദ്യുതി ലഭ്യമാക്കുക, മൊബൈല്‍ നെറ്റ്വര്‍ക്ക് ഇല്ലാത്ത പ്രദേശങ്ങളില്‍ മൊബൈല്‍ നെറ്റ് വര്‍ക്ക് ലഭ്യമാക്കുക, ജലലഭ്യതകുറവുള്ള പ്രദേശങ്ങളില്‍ ജലം ലഭ്യമാക്കുക ഉള്‍പ്പെടെയുള്ള സമഗ്രമായ വികസനമാണ് ലക്ഷ്യമിടുന്നത് ഇതിന്റെ ആദ്യഘട്ടമായിട്ടാണ് മള്‍ട്ടി പര്‍പ്പസ് സെന്ററുകള്‍ അനുവദിക്കപ്പെട്ടിട്ടുള്ളത്. ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനായി മുന്‍ എംപി രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാറില്‍ ശക്തമായിട്ടുള്ള സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്നും സിദ്ദിഖ് എംഎല്‍എ പറഞ്ഞു.