മുന്നാക്ക സംവരണം; ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി
മുന്നാക്ക സംവരണം നടപ്പാക്കിയതിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. മുന്നാക്ക സംവരണം ചോദ്യം ചെയ്തുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയത്. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പെടുത്തിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
കോഴിക്കോട് സ്വദേശി പി.കെ നജീം ആണ് സാമ്പത്തിക സംവരണത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. സാമ്പത്തിക സംവരണത്തിന് ഭരണഘടനയില്‍ വ്യവസ്ഥയില്ലന്നും സര്‍ക്കാര്‍ സര്‍വീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഏര്‍പ്പെടുത്തിയ സംവരണം നിയമവിരുദ്ധമാണന്നുമാണ് ഹര്‍ജിക്കാരന്റെ വാദം. ഹര്‍ജി വിശദവാദത്തിന് പിന്നീട് പരിഗണിക്കാനായി മാറ്റി.