ജനവാസ മേഖലയില്‍ വീണ്ടും മുട്ടിക്കൊമ്പന്‍

0

നൂല്‍പ്പുഴ പഞ്ചായത്തിലെ വടക്കനാട്, പണയമ്പം, വള്ളുവാടി മേഖലകളിലാണ് വീണ്ടും മുട്ടികൊമ്പന്റെ ശല്യം രൂക്ഷമാകുന്നത്. കാര്‍ഷിക വിളകള്‍ നശിപ്പിച്ചും കര്‍ഷകരുടെ ജീവന് ഭീഷണി സൃഷ്ടിച്ചും സൈ്വര്യവിഹാരം നടത്തുന്ന മുട്ടികൊമ്പനെ കഴിഞ്ഞ ദിവസം വനം വകുപ്പ് കുങ്കിയാനകളെ ഉപയോഗിച്ച് ഉള്‍ക്കാട്ടിലേക്ക് തുരത്തിയെങ്കിലും രാത്രിയോടെ തിരികെയെത്തി കൃഷിയിടങ്ങള്‍ നശിപ്പിക്കുകയായിരുന്നു. ആനയെ മയക്കുവെടി വെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കൊമ്പന്‍ വടക്കനാട് ആരംപുളിക്കല്‍ ജോണിയുടെ കൃഷിയിടത്തിലെ തെങ്ങടക്കമുള്ള വിളകള്‍ നശിപ്പിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മുട്ടി കൊമ്പന്റെ ശല്യം പ്രദേശങ്ങളില്‍ രൂക്ഷമാണ്. ഇതേ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പും മുട്ടി കൊമ്പനെ ഇവിടെ നിന്ന് ഉള്‍ക്കാട്ടിലേക്ക് തുരത്തിയിരുന്നു. പക്ഷെ രണ്ട് തവണയും തുരത്തി യിട്ടും തിരികെ വന്നതിനാല്‍ മയക്കുവെടി വെച്ച് പിടികൂടി പന്തിയിലാക്കണമെന്ന ആവശ്യമാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!