ലോക്ക്ഡൗണില്‍ സംസ്ഥാനത്ത് നാളെ മാത്രം കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. നിലവിലെ ഇളവുകള്‍ക്ക് പുറമേയാണിത്. അതേസമയം ശനി, ഞായര്‍ ദിവസങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായിരിക്കും. ഈ രണ്ടു ദിവസങ്ങളിലും ഹോട്ടലുകളില്‍ പോയി പാഴ്‌സല്‍ വാങ്ങാന്‍ അനുവദിക്കില്ല. പകരം ഹോം ഡെലിവറിക്ക് അനുമതിയുണ്ട്.
ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും. എന്നാല്‍ നാളെ തുറന്നു പ്രവര്‍ത്തിക്കും. കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര സര്‍വീസുകള്‍ വരും ദിവസങ്ങളിലും തുടരും. എല്ലാ പരീക്ഷകളും 16 ശേഷമേ ആരംഭിക്കൂ.