കുടിവെള്ളം കിട്ടാതെ ഗോദാവരി കോളനിക്കാര്‍
തലപ്പുഴ എസ് വളവ് ഗോദാവരി കോളനിക്കാരുടെ വൈദ്യുതി ബില്‍ കുടിശികയായതിനാല്‍ വൈദ്യുതി ബന്ധം വിഛേദിച്ച് കെ.എസ്.ഇ.ബി. ഗുണഭോക്താക്കള്‍ കൃത്യമായി തുക അടയ്ക്കാത്തതാണ് കെ.എസ്.ഇ.ബി കണക്ഷന്‍ വിഛേദിച്ചതെന്ന് വാര്‍ഡ് മെമ്പര്‍ പി.എസ്.മുരുകേശന്‍.കുടിവെള്ളം കിട്ടാതെ വലയുകയാണ് ഗോദാവരി കോളനിയിലെ 70 വീട്ടുകാര്‍.
ഗോദാവരി കോളനിയിലെ 70 വീട്ടുകാര്‍ക്ക് ജലനിധിയില്‍ നിന്നുമാണ് കുടിവെള്ളം ലഭിച്ചിരുന്നത്. മാസം 70 രൂപ ഒരോ ഗുണഭോക്താക്കും വിഹിതമായി എടുത്താണ് വൈദ്യുതി ബില്‍ അടച്ച് വന്നത്.നിലവില്‍ ഗുണഭോക്തൃ കമ്മിറ്റിയാണ് കാര്യങ്ങള്‍ നോക്കിവന്നിരുന്നത്. വൈദ്യുതി ബില്‍ കുടിശിക ആയതോടെ കെ.എസ്.ഇ.ബി കണക്ഷന്‍ കട്ട് ചെയ്തതോടെ കുടിവെള്ളമില്ലാതെ നട്ടംതിരിയുകയാണ് കോളനിക്കാര്‍. നിലവിലുള്ള കമ്മിറ്റിയുടെ പാടിപ്പ് കേടാണ് കുടിവെള്ളം മുടങ്ങാന്‍ കാരണമെന്ന് കോളനിക്കാര്‍ പറയുന്നു.ഗുണഭോക്താക്കള്‍ പണം നല്‍കാതായതാണ് കെ.എസ്.ഇ.ബി. കണക്ഷന്‍ വിഛേദിക്കാന്‍ ഇടയായതെന്നും സംഭവം ട്രൈബല്‍ വകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ പ്രശ്‌നപരിഹാരമുണ്ടാകുമെന്നും വാര്‍ഡ് മെമ്പര്‍ മുരുകേശന്‍ അറിയിച്ചു.