രണ്ടാമന്‍ കീഴടങ്ങി

0

എക്‌സൈസിന്റെ വാഹന പരിശോധനക്കിടെ സ്‌കൂട്ടര്‍ ഇടിച്ച് സിവില്‍ എക്‌സൈസ് ഓഫിസറെ പരിക്കേല്‍പ്പിക്കുകയും എക്‌സൈസിന്റെ ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ രണ്ടാമന്‍ കീഴടങ്ങി. വാഴവറ്റ മുണ്ടപ്ലാക്കല്‍ വീട്ടില്‍ അഭി തോമസ് ആണ് കീഴടങ്ങിയത്.നേരത്തെ അമ്പലവയല്‍, കുമ്പളേരി വരണക്കുഴി വീട്ടില്‍ അജിത്ത് പുല്‍പ്പള്ളി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ പി.സുഭാഷിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.സംഭവത്തിനു ശേഷം ഒളിവിലായിരുന്ന അഭി തോമസ് പോലീസിന്റ പിടിയില്‍പ്പെടുമെന്ന് ഉറപ്പായതിനെ തുടര്‍ന്ന് കോടതിയില്‍ കീഴടങ്ങുകയായിരുന്നു.

ഇവര്‍ക്കെതിരെ വധശ്രമത്തിനും ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം 26 ന് രാത്രിയാണ് സംഭവം നടന്നത് . പെരിക്കല്ലൂര്‍ സ്‌കൂളിന് സമീപം എക്സൈസ് വാഹന പരിശോധന നടത്തുന്നതിനിടെ സ്‌കൂട്ടറില്‍ വന്ന യുവാക്കള്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വാഹനം ഓടിച്ചുകയറ്റുകയും എക്സൈസ് ഓഫിസര്‍ രാജേഷിന് പരിക്ക് പറ്റിയിരുന്നു

 

Leave A Reply

Your email address will not be published.

error: Content is protected !!