25 ലിറ്റര്‍ വിദേശമദ്യം പിടികൂടി

0

വില്‍പ്പനക്കായി സൂക്ഷിച്ച 25 ലിറ്റര്‍ വിദേശമദ്യം പനമരം പോലീസ് പിടികൂടി. പ്രതി ഓടി രക്ഷപെട്ടു . കാവടം പൊന്നമ്പലത്ത് ബാബു ആണ് രക്ഷപ്പെട്ടത്.കാവടം ,നെല്ലിയമ്പം, നടവയല്‍ പ്രദേശത്ത് വിദേശ മദ്യവില്‍പ്പന നടക്കുന്നത് ശ്രദ്ധയില്‍പെട്ട പോലീസ് നടത്തിയ പരിശോധനയിലാണ് ബാബുവിന്റെ വീടിന്റെ സമീപത്തെ ഷെഡ്ഡില്‍ നിന്ന് മദ്യം പിടികൂടിയത്.പനമരം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വി ശ്രീജിത്തും സംഘവുമാണ് മദ്യം പിടികൂടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!