കല്‍പ്പറ്റ ബൈപ്പാസിന്റെ നിര്‍മ്മാണത്തില്‍ വീഴ്ച വരുത്തിയ കരാറുകാരനെ പുറത്താക്കി. കെആര്‍എഫ്ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടേതാണ് നടപടി.നാല് തവണ കരാര്‍ നീട്ടി നല്‍കിയിട്ടും 30% റോഡ് നിര്‍മ്മാണം പോലും പൂര്‍ത്തിയാക്കിയില്ല. കര്‍ശന നിര്‍ദേശം നല്‍കിയിട്ടും കരാറുകാരന്‍ കേട്ട ഭാവം നടിച്ചില്ലെന്നും കെആര്‍എഫ്ബി ആരോപിച്ചു.വയനാട് ജില്ലാ കളക്ടറാണ് നോട്ടീസ് നല്‍കിയത്.ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കാതിരിക്കാന്‍ കാരണമുണ്ടങ്കില്‍ അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു.ആര്‍ എസ് ഡവലപ്‌മെന്റ് ആന്റ് കണ്‍സ്ട്രഷന്‍ കമ്പനിയാണ് കരാറുകാര്‍.
കല്‍പ്പറ്റ ബൈപ്പാസ് നിര്‍മ്മാണത്തിലെ അപാകതയുമായി ബന്ധപ്പെട്ട് കരാറുകാരന് നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.