പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കുടിനീരാശ്വാസം
പൊള്ളുന്ന വേനല്‍ക്കാലത്ത് നിരത്തുകളില്‍ ജോലിചെയ്യുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനും, കേരള പോലീസ് അസോസിയേഷനും, ജില്ലാ പോലീസ് സഹകരണ സംഘവും മില്‍മയുമായി സഹകരിച്ച് ദിവസേന സംഭാരം നല്‍കുന്ന പദ്ധതി ആരംഭിച്ചു. കല്‍പ്പറ്റ,ബത്തേരി,മാനന്തവാടി എന്നീ ട്രാഫിക് യൂണിറ്റുകളിലും കല്‍പ്പറ്റ സ്‌ട്രൈക്കര്‍ ടീമിനും ദിനംപ്രതി കുടിവെള്ളം നല്‍കുന്ന പദ്ധതി കല്‍പ്പറ്റയില്‍ കെപിഓഎ ജില്ലാ സെക്രട്ടറി പിസി സജീവ്, കെപിഎ ജില്ലാ സെക്രട്ടറി ഇര്‍ഷാദ് മുബാറക്ക് എന്നിവരും ബത്തേരിയില്‍ പോലീസ് സഹകരണ സംഘം പ്രസിഡണ്ട് സണ്ണി ജോസഫും, മാനന്തവാടിയില്‍ കെപിഎ സംസ്ഥാന നിര്‍വാഹക സമിതി അംഗം എന്‍.ബഷീറും ഉദ്ഘാടനം നിര്‍വഹിച്ചു.സംഘടനാ ഭാരവാഹികളായ വിപിന്‍ സണ്ണി, ബിഗേഷ്, നിറ്റസ് സാബു,തോമസ്, ഹാരിസ് തുടങ്ങിയവര്‍ വിവിധ ഇടങ്ങളിലായി സംബന്ധിച്ചു. 100 പേര്‍ക്കാണ് ദിവസവും സംഭാരം നല്‍കുന്നത്.