ദേശീയ പാത നവീകരണത്തിന്റെ പേരില്‍ വന്‍ അഴിമതി; മുതലാളിക്ക് പൊതുമരാമത്ത് വകുപ്പ് വക അരകോടിയുടെ ഭിത്തി

0

കല്‍പ്പറ്റ: ദേശീയപാത നവീകരണത്തിന്റെ പേരില്‍ പ്രമുഖ വ്യവസായിയുടെ പുരയിടം സംരക്ഷിക്കാന്‍ ഭിത്തി നിര്‍മ്മിച്ച് പൊതുമരാമത്ത് വകുപ്പ്. നിര്‍മ്മാണത്തിന്റെ ഭാഗമായി പാതയോരത്ത് നിന്നും നീക്കം ചെയ്യുന്ന മണ്ണ് ഇയാളുടെ മറ്റൊരു ഭൂമി നികത്താനാണ് ഉപയോഗിക്കുന്നത്. ലക്കിടിയിലാണ് സംഭവം. ജില്ലയിലെ കോയന്‍കോ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വസ്തുവിന്റെ മുന്നിലാണ് ഇത്തരത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനം. ഒറ്റ നോട്ടത്തില്‍ ദേശീയ പാതയിലെ മണ്ണിടിച്ചില്‍ തടയാനായി സര്‍ക്കാര്‍ നടത്തുന്ന നിര്‍മ്മാണമാണെന്ന്് കരുതാം. എന്നാല്‍ മണ്ണിടിച്ചില്‍ സൃഷ്ടിച്ചതും, ഇവിടെ നിന്ന മണ്ണ് നീക്കുന്നതും കോയന്‍കോ ഗ്രൂപ്പിനെ സഹായിക്കാനായിരുന്നു.

ദേശീയ പാതയുടെ വീതികൂട്ടലിന്റെ ഭാഗമായി വഴി നഷ്ടപ്പെട്ടവരും, മണ്ണ് ഇടിഞ്ഞ് അപകടത്തില്‍ പെട്ടവരും, സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്ന ആവശ്യവുമായി കാത്തു നില്‍ക്കുമ്‌ബോഴാണ് മുന്‍ കരാറുകാര്‍ കൂടിയായ കോയന്‍കോ ഗ്രൂപ്പിനെ സഹായിക്കാനുളള ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ഈ പ്രവൃത്തി. എന്നാല്‍ മണ്ണിടിച്ചിലിന് സാധ്യതയില്ലാത്ത പ്രദേശത്ത് എങ്ങനെ മണ്ണിടിച്ചില്‍ ഉണ്ടായെതെന്നാണ് പൊതുജനം ചോദിക്കുന്നത്. ഇതിന് പിന്നിലുള്ള ഒരു മോഷണ കേസാണ് മണ്ണിടിച്ചില്‍ ഉണ്ടാവാനുള്ള കാരണം വ്യക്തമാക്കുന്നത്. 2018ലാണ് സംഭവം.

കോയന്‍കോ ഗ്രൂപ്പിന്റെ വസ്തുവിന് മുന്നിലുള്ള ഭാഗത്ത് നിന്നും 50 ലോഡിലേറ മണ്ണ് ഇടിച്ച് ലോറിയികളില്‍ കടത്തിക്കൊണ്ടുപോയത്. പൊതുമരാമത്ത് വകുപ്പിന്റെ അറിവോടെ നടന്ന ഈ സംഭവത്തിനെതിരെ അന്നത്തെ അസിസ്റ്റന്റ് എഞ്ചിനീയര്‍ പരാതി നല്‍കിയിരുന്നു. ഈ കേസിന്റെ വിചാരണ തുടരുമ്‌ബോഴാണ് അര കോടി രൂപ ചിലവഴിച്ച് പൊതുമാരാമത്ത് വകുപ്പ് ഇതിന് പരിഹാരം കാണുന്നത്. ചുരുക്കി പറഞ്ഞാല്‍ മണ്ണിടിച്ചില്‍ ബോധപൂര്‍വ്വം സൃഷ്ടിച്ച് കോയന്‍കോ ഗ്രൂപ്പിനെ സഹായിക്കുകയാണ് പൊതുമരാമത്ത് വകുപ്പ്. സംരക്ഷണ ഭിത്തി നിര്‍മ്മിക്കുമ്‌ബോള്‍ നീക്കം ചെയ്യുന്ന മണ്ണ് വ്യവസായികളുടെ പുരയിടത്തില്‍ തന്നെയാണ് തള്ളുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!