ഇന്റര്‍വ്യൂ മാത്രമുള്ള നിയമനം ഇനിയില്ല; എഴുത്തുപരീക്ഷ നിര്‍ബന്ധമാക്കി പിഎസ്‌സി

0

വിവിധ വകുപ്പുകളിലെ എല്ലാ തസ്തികകളിലേക്കും പിഎസ്‌സി എഴുത്തുപരീക്ഷ നിര്‍ബന്ധമാക്കുന്നു. ഇന്റര്‍വ്യൂവിന്റെ മാത്രം അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് തയാറാക്കി നിയമനം ഇനിയുണ്ടാവില്ല. അസാധാരണ സാഹചര്യങ്ങളില്‍ മാത്രമേ ഇളവ് നല്‍കൂ.അപേക്ഷകര്‍ കുറവുള്ള തസ്തികകളിലേക്ക് പരീക്ഷ നടത്താതെ ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തില്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയാണ് ഇതുവരെ ചെയ്തിരുന്നത്.

ഇന്റര്‍വ്യൂ മാര്‍ക്ക് 100ല്‍ ആണ്. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥിയുടെ അറിവു വിലയിരുത്തുന്ന പോലെ ശാസ്ത്രീയമല്ല ഇന്റര്‍വ്യൂ എന്നാണ് പിഎസ്‌സിയുടെ നിഗമനം.

ഓരോ തസ്തികയിലേക്കും ഒഎംആര്‍, ഓണ്‍ലൈന്‍, വിവരണാത്മക പരീക്ഷകളില്‍ ഏത് നടത്തണമെന്ന് പിഎസ്‌സി തീരുമാനിക്കും. ദിവസം 20 തസ്തികകളിലേക്കു വരെ പരീക്ഷ നടത്താനുള്ള സാങ്കേതിക സംവിധാനം പിഎസ്‌സിക്ക് ഉണ്ട്. 2 പരീക്ഷകള്‍ക്ക് കണ്‍ഫര്‍മേഷന്‍ നല്‍കിയ ശേഷം എത്താത്തവരുടെ പ്രൊഫൈല്‍ ബ്ലോക്ക് ചെയ്യുന്നതും പരിഗണനയിലുണ്ട്. ഈ വര്‍ഷത്തെ പരീക്ഷകളുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇതിനോടകം വിജ്ഞാപനം ചെയ്ത 760 കാറ്റഗറികളിലേക്ക് 1015 പരീക്ഷകളാണ് നടത്തുക. പത്താം ക്ലാസ്, പ്ലസ്ടു, ബിരുദതല പൊതു പരീക്ഷകള്‍ ഈ വര്‍ഷം അവസാനം നടത്തും.

Leave A Reply

Your email address will not be published.

error: Content is protected !!