കൂടല്‍ക്കടവില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

0

ഇന്നലെ ഉച്ചയോടെ കൂടല്‍ക്കടവ് ചെക്ക് ഡാമില്‍ കാണാതായ നടവയല്‍ ആലംമൂല അത്തിപ്പുര ലക്ഷ്മണന്‍ തമ്പിയുടെ മൃതദേഹം കണ്ടെടുത്തു. ഇന്നലെ വൈകുന്നേരം 7 മണിവരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.തുടര്‍ന്ന് ഇന്ന് രാവിലെ 7 മണിയോടെ മാനന്തവാടി അഗ്‌നിരക്ഷാസേന ഓഫീസര്‍ പി.വി. വിശ്വാസിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മാനന്തവാടി മെഡിക്കല്‍ കോളേജിലാണ് മൃതദേഹം.

Leave A Reply

Your email address will not be published.

error: Content is protected !!