സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ ഓര്‍മകള്‍ക്ക് ഇന്ന് രണ്ട് വയസ്. കാല്‍പനികതയും യാഥാര്‍ത്ഥ്യവും ഒരുപോലെ ആവിഷ്‌കരിച്ച സംവിധായകനായിരുന്നു ലെനിന്‍ രാജേന്ദ്രന്‍. മനുഷ്യരുടെ വ്യത്യസ്തമായ ജീവിത സംഘര്‍ഷങ്ങളെ സൂക്ഷ്മമായി അടയാളപ്പെടുത്താനുള്ള ശ്രമങ്ങളായിരുന്നു അദ്ദേഹത്തിന്റെ സിനിമകളെല്ലാം.
സ്വന്തം സൃഷ്ടികളില്‍ കൃത്യമായ രാഷ്ട്രീയ നിലപാട് ഉണ്ടാകണമെന്ന നിര്‍ബന്ധം ലെനിന്‍ രാജേന്ദ്രന്‍ എപ്പോഴും കാത്തുസൂക്ഷിച്ചു. സമകാലിക, സാമൂഹിക രാഷ്ട്രീയ അവസ്ഥകളോടുള്ള പ്രതികരണങ്ങളായിരുന്നു ലെനിന്‍ രാജേന്ദ്രന്റെ മിക്ക സിനിമകളും
കലയും പ്രണയവും രാഷ്ട്രീയവും ഇഴചേര്‍ന്ന ലെനിന്‍ രാജേന്ദ്രന്‍ സിനിമകളുടെ പ്രധാന പ്രത്യേകതകളില്‍ ഒന്ന് അവയിലെ മനോഹരമായ ഗാനങ്ങളായിരുന്നു. ശക്തമായ സ്ത്രീപക്ഷ സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച സംവിധായകന്‍ കൂടിയായിരുന്നു ലെനിന്‍ രാജേന്ദ്രന്‍. മലയാളത്തിലെ മികച്ച കവികളുടെ പ്രശസ്തമായ കവിതകളെ തന്റെ സിനിമകളില്‍ ഉള്‍പ്പെടുത്താന്‍ ഏറെ താത്പര്യം കാട്ടി ലെനിന്‍.
അറുപത്തിയേഴാം വയസില്‍ ലെനിന്‍ രാജേന്ദ്രന്‍ ജീവിതത്തില്‍ നിന്ന് വിടവാങ്ങിയപ്പോള്‍ മലയാള സിനിമയ്ക്ക് നഷ്ടമായത് വ്യത്യസ്തമായ സൃഷ്ടികളിലൂടെ പ്രേക്ഷക മനസില്‍ ഇടംനേടിയ ഒരു സംവിധായകനെയാണ്.