കൊവിഡ് പശ്ചാത്തലത്തില്‍ 9 മാസമായി കബനി നദിയിലെ ബൈരക്കുപ്പയില്‍ നിര്‍ത്തിവച്ച തോണി സര്‍വ്വീസ് പുനരാരംഭിച്ചു. കര്‍ണാടകയിലെ ബൈരക്കുപ്പഭാഗത്തുള്ള 3 തോണികള്‍ക്കാണ് സര്‍വ്വീസ് നടത്താന്‍ അനുമതി നല്‍കിയത്. ശനിയാഴ്ച വൈകിട്ട് 4 മണിയോടെ തോണി സര്‍വ്വീസ് ആരംഭിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ കര്‍ണാടക ആര്‍ ടി പി സി ആര്‍ പരിശേധന കര്‍ശനമാക്കിയതിനെത്തുടര്‍ന്ന് സര്‍വ്വീസ് നിര്‍ത്തിവച്ച സാഹചര്യമുണ്ടായിരുന്നു.
തോണി സര്‍വ്വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി ബൈരക്കുപ്പ കടവില്‍ ബൈരക്കുപ്പ പഞ്ചായത്തിന്റെയും വനം വകുപ്പിന്റെയും നേതൃത്വത്തില്‍ പൂജ നടത്തിയ ശേഷമായിരുന്നു സര്‍വ്വീസ് ആരംഭിച്ചത്. അതേസമയം പെരിക്കല്ലുര്‍ കടവിലെ തോണികള്‍ക്ക് സര്‍വ്വീസ് നടത്താന്‍ ബൈരക്കുപ്പ പഞ്ചായത്ത് അനുമതി നല്‍കിയിട്ടില്ല. മുള്ളന്‍കൊല്ലി പഞ്ചായത്തിന്റെ അനുമതി ലഭിച്ചിട്ടില്ല. അടുത്ത ദിവസങ്ങളില്‍ തോണി സര്‍വ്വീസ് പുനരാരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കേരളം.