ജൈവ വൈവിധ്യ പാര്‍ക്കിന്റെ ഉദ്ഘാടനം രജിസ്റ്റര്‍ പുതുക്കല്‍ ശില്‍പ്പശാലയും നാളെ
ചൂട്ടക്കടവില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ജൈവ വൈവിധ്യ പാര്‍ക്കിന്റെ ഉദ്ഘാടനവും, ജൈവ വൈവിധ്യ രജിസ്റ്റര്‍ പുതുക്കല്‍ ശില്‍പ്പശാലയും നാളെ 10 മണിക്ക് നടത്തുമെന്ന് ഭരണസമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജൈവവിഭവങ്ങളെക്കുറിച്ച് പ്രാദേശികമായുള്ള അറിവുകളും, പ്രകൃതിയുമായുള്ള നിരന്തര ഇടപെടലുകളുടെ ഫലമായി ആര്‍ജ്ജിച്ചെടുത്ത നാട്ടറിവുകളും ശാസ്ത്രീയമായി രേഖപ്പെടുത്തുക എന്നതാണ് ജൈവ വൈവിധ്യ രജിസ്റ്റര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.
മാനന്തവാടി മുതല്‍ ഇല്ലത്ത് വയല്‍, പെരുവക, മാനന്തവാടി ഹൈസ്‌ക്കുള്‍ വരെയുള്ള പുഴയോരത്ത് വിവിധ തരത്തിലുള്ള മരങ്ങള്‍ വെച്ച് പിടിപ്പിക്കുന്ന പുഴയോര വനം പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിനോടനുബന്ധിച്ച് നടക്കും,ശില്‍പ്പശാല സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് മെമ്പര്‍ കെ ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും, വാര്‍ത്ത സമ്മേളനത്തില്‍ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌ന വല്ലി, പി വി ജോര്‍ജ്, പാത്തുമ്മ ടീച്ചര്‍, അഡ്വ. സിന്ധു സെബാസ്റ്റ്യന്‍, വിപിന്‍ വേണുഗോപാല്‍, തുടങ്ങിയവര്‍ സംബന്ധിച്ചു,