കിരാതമായ റാഗിങ്ങും കാമ്പസ് രാഷ്ട്രീയവും നിരോധിക്കുക :എച്ച് ആര്‍ സി പി സി.
വൈത്തിരി വെറ്റിനറി കോളേജിലെ സിദ്ധാര്‍ത്ഥിന്റെ മരണത്തിനിടയാക്കിയ കലാലയ രാഷ്ട്രീയവും അതിന്റെ പിന്‍ബലത്തില്‍ നടത്തിവരുന്ന കിരാതമായ റാഗിങ്ങും നിരോധിച്ച് ക്യാമ്പസുകള്‍ വിജ്ഞാനത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും മൂല്യബോധത്തിന്റെയും ഉറവിടങ്ങളാക്കി മാറ്റണമെന്ന് ഹ്യൂമണ്‍ റൈറ്റ്‌സ് ആന്റ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് പി.ജെ.ജോണ്‍ മാസ്റ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പഠിക്കുക എന്ന ലക്ഷ്യത്തോടെ കോളേജിലെത്തുന്ന സാധാരണ വിദ്യാര്‍ത്ഥികളെരാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ ഗൂഢമായ രാഷ്ട്രീയ ലാഭത്തിനു വേണ്ടി, കെഎസ്‌യു, , എസ്എഫ്‌ഐ, എബിവിപി,എ ഐഎസഎഫ് , എംഎസ്എഫ് തുടങ്ങിയ സംഘടനകളുടെ ബാനറില്‍ രാഷ്ട്രീയ അടിമകളാക്കി വിദ്യാര്‍ത്ഥികളില്‍ വെറുപ്പിന്റെയും ക്രൂരതയുടെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം വളര്‍ത്തുന്നു. ഇതിന്റെ പരിണിതഫലമാണ് നിരോധിക്കപ്പെട്ട റാഗിങ്ങും പീഢനങ്ങളുമെല്ലാം, ഒന്നോ രണ്ടോ രാഷ്ട്രീയ നേതാക്കളുടെ മക്കളുടെ പ്ലെയ്‌സ്‌മെന്റിനു വേണ്ടി ആയിരക്കണക്കിന് സാധാരണ കുടുംബത്തിലെ കുട്ടികളുടെ നല്ല ഭാവി നശിപ്പിക്കുകയാണീ കലാലയ രാഷ്ട്രീയം’പ്രാകൃതവും കിരാതവുമായ റാഗിങ്ങിലൂടെ എത്ര ജീവനുകളാണ് പൊലിഞ്ഞത്. കലാലയ രാഷ്ട്രീയത്തിനിരയായ എത്രയെത്ര സാധാരണ വിദ്യാര്‍ത്ഥികള്‍ ‘രക്ഷിതാക്കളെ നാം ഉണരേണ്ട സമയമാണിത്. നമ്മുടെ മക്കളുടെ ഭാവി വിദ്യാഭ്യാസത്തിലൂടെ സുരക്ഷിതമാകണമെങ്കില്‍ കാമ്പസ് രാഷ്ട്രീയവും രാഗിങ്ങും ശാശ്വതമായി ഉന്മൂലനം ചെയ്യണമെന്നാണ് ആവശ്യപ്പെടുന്നത്.സിദ്ധാര്‍ത്ഥിന്റെ മരണത്തിന് കാരണക്കാരായ എല്ലാവരേയും അറസ്റ്റ് ചെയ്ത് മാതൃകാപരമായ ശിക്ഷനല്‍ കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സുനില്‍ മീത്തില്‍, വിദ്യാധരന്‍ വൈദ്യര്‍, എ എന്‍ മുകുന്ദന്‍, ടി ഇബ്രാഹിം, കെ ജി മായ എന്നിവര്‍ സംബന്ധിച്ചു,