ലോക്ഡൗണ്‍ കാലത്തെ മാനസിക സംഘര്‍ഷങ്ങളെ അഭിമുഖീകരിക്കാന്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കുന്നതിനായി എ പി ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല ഓണ്‍ലൈന്‍ സെഷന്‍ നടത്തുന്നു. ഉത്കണ്ഠ, സമ്മര്‍ദ്ദം, ഒറ്റപ്പെടല്‍ എന്നിവ വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.മെയ് 22 വൈകുന്നേരം ഏഴു മണിക്ക് നടക്കുന്ന പ്രഥമ സെഷനില്‍ തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ സൈക്യാട്രി അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ജയപ്രകാശന്‍ കെ പി വിദ്യാര്‍ത്ഥികളുമായി സംവദിക്കും. ഓണ്‍ലൈന്‍ സെഷന്‍ സര്‍വകലാശാലയുടെ ഫേസ്ബുക്ക് പേജായ https://www.facebook.com/apjaktu- ല്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്.
ഈ സാഹചര്യത്തിലാണ് ഇതിനെ അതിജീവിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുവാന്‍ സെഷന്‍ സംഘടിപ്പിക്കുന്നത്.
കഴിഞ്ഞയിടെ കേരള സാങ്കേതിക സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ത്ഥി കോവിഡ് ബാധിച്ച് മരിച്ചിരുന്നു. എ പി ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല വിദ്യാര്‍ത്ഥി സൂരജ് കൃഷണ (21) യാണ് കോവിഡ് -19 ബാധിച്ച് മരിച്ചു. കൊല്ലം ടി കെ എം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ ബി ടെക് കമ്പ്യൂട്ടര്‍ സയന്‍സില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു.
യൂണിവേഴ്‌സിറ്റി ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയി നടത്തുന്നതിനാല്‍ തിരുവനന്തപുരത്തെ വിളപ്പിലുള്ള വീട്ടിലായിരുന്നു സൂരജ്. താല്‍ക്കാലികമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിയതിന് ശേഷം മൂന്ന് ദിവസം മുമ്പ് മഴയത്ത് സുഹൃത്തുക്കളുമായി ഫുട്‌ബോള്‍ കളിച്ചതിനെ തുടര്‍ന്ന് പനി പിടിച്ചിരുന്നു.ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നെങ്കിലും ഞായറാഴ്ച രാവിലെയോടു കൂടി കോവിഡിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനാല്‍ വിളപ്പില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. രക്തത്തില്‍ ഓക്‌സിജന്‍ കുറഞ്ഞതിനാല്‍ ആരോഗ്യനിലയില്‍ വിത്യാസമുണ്ടായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരം ആറു മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ശ്വാസകോശത്തില്‍ ന്യുമോണിയ ബാധിച്ചത് സ്ഥിതി കൂടുതല്‍ വഷളാക്കിയിരുന്നു.അതേസമയം, സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ മെയ് 30വരെ നീട്ടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി കുറയാത്ത മലപ്പുറം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരും. ഇവിടെ കര്‍ശന നടപടികളിലേക്ക് പോകേണ്ടി വരുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.