ജില്ലാ എയ്ഡ്‌സ് ദിനാചരണം പനമരം സെന്റ് ജൂഡ് പള്ളി ഹാളില്‍ ഒ.ആര്‍ കേളു എം.എല്‍ എ ഉല്‍ഘാടനം ചെയ്തു. രാവിലെ 9.30തോടെ ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പനമരം ബസ്റ്റാന്റ് പരിസരത്ത് ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു.
സംഷാദ് മരക്കാര്‍ അധ്യക്ഷനായി. ജില്ലാ ജഡ്ജ് കെ രാജേഷ്, പനമരം ഗ്രാമ പഞ്ചായത്ത് പ്രസി ആസ്യ ടീച്ചര്‍, ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ ടി. സുബൈര്‍, ബ്ലോക്ക് പഞ്ചായമെബര്‍ സംജഷ് സെബാസ്റ്റ്യന്‍, ജില്ലാ ഡി.ബി. ഓഫീസര്‍ ഡോ: അംബു, ജില്ലാ മാസ് മീഡിയാ ഓഫീസര്‍ ഹംസ ഇസ്മയിലി, ഡോ: സമീഹ എന്നിവര്‍ സംസാരിച്ചു.
ജില്ലയില്‍ മൊത്തം 327 ഓളം എഡ്‌സ് രോഗികളുണ്ട്. ലോകത്ത് തന്നെ ഇന്ത്യയില്‍ 80 മതത്തെ സ്ഥാനത്താണ് ഇതിന്റെ വളര്‍ച്ച അതിവേഗമാണ് തുടക്കത്തിലുള്ള ബോധവല്‍ക്കരണത്തിന്റെ പോരായ്മ കുറവ് വന്നതിന്റെ പ്രതിഫലമാണ് വളര്‍ച്ച നിരക്ക് കുടുന്നതെന്ന് സംഷാദ് മരക്കാര്‍ പറഞ്ഞു. എയിഡ് ദിന പ്രതിജ്ഞ ഗ്രാമ പഞ്ചാത്ത് ആസ്യടിച്ചര്‍ ചൊല്ലി.