അര്‍ബന്‍ ബാങ്കില്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണം

0

ബത്തേരി കോ. ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിലെ ഭരണസമിതി ചെയര്‍മാനടക്കം എട്ട്പേരെ ജില്ലാജോയിന്റ് രജിസ്ട്രാര്‍ അയോഗ്യരാക്കി അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തി. ഇതിനു പുറകെ ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ബാങ്ക് ചെയര്‍മാനടക്കം എട്ട് പേരെയാണ് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.ബാങ്കില്‍ ഡയറക്ടര്‍ സ്ഥാനത്തേക്ക്് മത്സരിക്കാന്‍ മറ്റ് സഹകരണസംഘങ്ങളില്‍ മെമ്പര്‍ഷിപ്പ് പാടില്ലെന്ന ബാങ്ക് ബൈലോ തെറ്റിച്ചതാണ് അയോഗ്യതയാക്കപെടാന്‍ കാരണമായി ചൂണ്ടികാണിക്കുന്നത്.

ബാങ്ക് ചെയര്‍മാന്‍ ഡി.പി രാജശേഖരന്‍, വൈസ് ചെയര്‍മാന്‍ വി.ജെ തോമസ്, ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങളായ ബേബി വര്‍ഗീസ്, ടി.ജെ അബ്രഹാം, കെ.കെ നാരായണന്‍കുട്ടി, റീത്ത സ്റ്റാന്‍ലി, ജിനി തോമസ്, ശ്രീജി ജോസഫ് എന്നിവരെയാണ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് അയോഗ്യരാക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ചുള്ള ജില്ലാ ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവ് വ്യാഴാഴ്ചയാണ് ഇറങ്ങിയത്. ഇതോടെ ബാങ്ക്് ഭരണം യു.ഡി.എഫിന് നഷ്ടമായി.

സി.പി.എം സുല്‍ത്താന്‍ബത്തേരി ഏരിയസെക്രട്ടറി പി. ആര്‍ ജയപ്രകാശ്, അര്‍ബാങ്ക് മെമ്പര്‍ എ. എ അനുമോദ്കുമാര്‍ എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സുല്‍ത്താന്‍ബത്തേരി അസിസ്റ്റന്റ്് രജിസ്റ്ററുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവ് ഇറക്കിയത്. ബാങ്കില്‍ ഡയറക്ടര്‍ സ്ഥാനത്തേക്ക്് മത്സരിക്കാന്‍ മറ്റ് സഹകരണസംഘങ്ങളില്‍ മെമ്പര്‍ഷിപ്പ് പാടില്ലെന്ന ബാങ്ക് ബൈലോ തെറ്റിച്ചതാണ് അയോഗ്യതയാക്കപെടാന്‍ കാരണം.

ഉത്തരവിനെ തുടര്‍ന്ന് ഭരണസമിതി അയോഗ്യതയായതോടെ ബാങ്കില്‍ ഇന്നലെ വൈകിട്ട് നാല് മണിമുതല്‍ സുല്‍ത്താന്‍ബത്തേരി സഹകരണ സംഘം അസിസ്റ്ററ്റ് രജിസ്ട്രാര്‍ കെ.കെ ജമാല്‍ പാര്‍ട്ട് ടൈം അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റു.

കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 9നാണ് ബാങ്ക് തെരഞ്ഞെടുപ്പ് നടന്നത്. പതിമൂന്നംഗ ഭരണസമിതയില്‍ മുഴുവന്‍സീറ്റും യു.ഡി.എഫ്് വലിയ വിജയമാണ് നേടിയത്. തുടര്‍ന്നാണ് രണ്ടര വര്‍ഷത്തോളം അഡ്മിനിസ്ട്രേറ്റീവ് ഭരണം നിലനിന്നിരുന്ന ബാങ്ക് യു.ഡി.എഫിന് ലഭിച്ചത്. മുന്‍പ് യു.ഡി.എഫ് ഭരിക്കുമ്പോള്‍ തന്നെ നിയമന അഴിമതിയെ ചൊല്ലി ഏറെ വിവിദങ്ങളുണ്ടായ ബാങ്കായിരുന്നു ഇത്്. എന്നാല്‍ പിന്നട്് ഭരണം കിട്ടിയപ്പോഴും ബൈലോയിലെ ഒരു തീരുമാനം വീണ്ടും ഭരണസമിതിക്ക് തിരിച്ചടിയാവുകയായിരുന്നു. അതേ സമയം ജോയിന്റ് രിജ്സ്ട്രാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതായി ഡി പി രാജശേഖരന്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!