അധികൃതരുടെ അനാസ്ഥ കുടിവെള്ളം പാഴാവുന്നു
അധികൃതരുടെ അനാസ്ഥ മാനന്തവാടി താനിക്കലില്‍ കുടിവെള്ളം പാഴാവുന്നു. റേഡരികില്‍ അപകട ഭീഷണി ഉയര്‍ത്തി വലിയ കുഴി.പരാതി അറിയിച്ചിട്ടും നടപടി എടുക്കാതെ അധികൃതര്‍.പൈപ്പ് കണക്ഷന്‍ മറ്റ് സ്ഥലത്തേക്ക് കൂടി വ്യാപിക്കുന്നതിന്റെ ഭാഗമായി ഒരാഴ്ച മുമ്പ് അറ്റകുറ്റപ്പണികള്‍ നടന്നിരുന്നു. അറ്റകുറ്റപ്പണി നടന്നതിന്റെ പിറ്റേദിവസം മുതല്‍ പൈപ്പ് ലീക്കായി ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം പാഴായിക്കൊണ്ടിരിക്കുന്നത്.ജലനിധിയുടെ പൈപ്പിനടിയിലൂടെയാണ് ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പും പോകുന്നത്.
അറ്റകുറ്റപ്പണി നടത്തിയതിന്റെ ഭാഗമായി ഒരാള്‍ പൊക്കത്തിലുള്ള കുഴിയും രൂപപെട്ടിരിക്കുന്നു ഈ കുഴിയില്‍ അപകട ഭീഷണിയുയര്‍ത്തി വെള്ളം നിറഞ്ഞ് കിടക്കുയാണ്. ഹൈവേയുടെ തൊട്ടരികില്‍ത്തന്നെ ഇത്തരത്തിലുള്ള കുഴിയില്‍ വെള്ളം നിറഞ്ഞു കിടന്നിട്ടും ലീക്ക് അടയ്ക്കാനോ കുഴി നികത്താനോ അധികൃതര്‍ ഇതുവരെയും യാതൊരു നടപടിയും എടുക്കാത്തതാണ് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കന്നത്.
അപകട ഭീഷണിയുയര്‍ത്തിയിരുന്ന ഈ കുഴിയുടെ സമീപം നാട്ടുകാര്‍ ചേര്‍ന്ന് അപായ സൂചകമായി കമ്പുകള്‍ നാട്ടിനിര്‍ത്തിയിട്ടുണ്ട്. അധികൃതര്‍ വേണ്ട നടപടിയെടുത്തില്ലെങ്കില്‍ ലക്ഷക്കണക്കിന് ലിറ്റര്‍ കുടിവെള്ളം പാഴാകുന്നതോടെപ്പം നിരവധി അപകടങ്ങളും ഇവിടെ ക്ഷണിച്ചു വരുത്തുമെന്ന കാര്യം ഉറപ്പ്.