ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.

0

ലഹരിമുക്ത നവകേരളത്തിന്റെ ഭാഗമായി ചലഞ്ചേഴ്സ് സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.വെളളമുണ്ട ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ടൂര്‍ണമെന്റ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പി. ടി.എ എക്‌സിക്യൂട്ടീവ് അംഗം ബിജു കുമാര്‍ കെ അധ്യക്ഷനായി.
ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗങ്ങളിലായി 8 ടീമുകള്‍ പങ്കെടുത്തു. സബ് ജൂനിയര്‍ വിഭാഗത്തില്‍ ജിഎച്ച്എസ് വാരാമ്പറ്റ ചാമ്പ്യന്മാരായി. ജിയുപിഎസ് വെള്ളമുണ്ട റണ്ണേഴ്‌സ് അപ്പായി.ജിഎച്ച്എസ് വാരാമ്പറ്റയിലെ ഇയാസിനെ മികച്ച കളിക്കാരനായും തെരഞ്ഞെടുത്തു.

ജൂനിയര്‍ വിഭാഗത്തില്‍ ജിഎംഎച്ച്എസ്എസ് വെള്ളമുണ്ട ചാമ്പ്യന്മാരായി. ജിഎച്ച്എസ് വാരാമ്പറ്റ റണ്ണേഴ്‌സ് അപ്പ് ആയി. ജിഎംഎച്ച്എസ്എസ് വെള്ളമുണ്ടയിലെ അംജദ് മികച്ച കളിക്കാരനായി. വിദ്യാലയത്തിലെ സവാദ് ആറു ഗോളോടെ ടോപ് സ്‌കോററായി.ടി സാലിം മത്സരം നിയന്ത്രിച്ചു. സുഹൈല്‍, റഹ്നാസ് എന്നിവര്‍ ലൈന്‍ റഫറിമാരായി പ്രവര്‍ത്തിച്ചു.
ഹെഡ്മാസ്റ്റര്‍ മഹേഷ് ടി വിജയികള്‍ക്കുള്ള ട്രോഫികള്‍ കൈമാറി. ലഹരിവിമുക്ത നവകേരളം പദ്ധതിയുടെ കോഡിനേറ്റര്‍ വിജിഷ ടീച്ചര്‍, സ്റ്റാഫ് സെക്രട്ടറി നാസര്‍ മാസ്റ്റര്‍, എസ്‌ഐടിസി അബ്ദുല്‍സലാം, സ്‌കൂള്‍ കായിക അധ്യാപിക ആലീസ് ടീച്ചര്‍, തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!