സിസി – മീനങ്ങാടി റൂട്ടില്‍ ആദ്യ ഗ്രാമ വണ്ടി സര്‍വ്വീസ്

0

സിസി – മീനങ്ങാടി റൂട്ടില്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി ബസ് ഓടിത്തുടങ്ങി. സഫലമാകുന്നത് 1600 ഓളം പേര്‍ ഒപ്പിട്ടും, വിവിധ പ്രദേശങ്ങളിലെ പ്രദേശവാസികളുടെ നിരന്തര ആവശ്യവും പരിഗണിച്ചുള്ള ആദ്യ സര്‍വ്വീസ്.

സി സി മൂന്നാനക്കുഴി 10 രൂപ. മൂന്നാനക്കുഴി- മീനങ്ങാടി 15 രൂപ. ഇങ്ങനെ 25 രൂപ മുടക്കുക.സിസി ബീനാച്ചി 13 രൂപ ബീനാച്ചി മീനങ്ങാടി 18 രൂപ ഇങ്ങനെ 31 രൂപ ചിലവാക്കിയോ 2 ബസ്സുകള്‍ മാറിക്കേറി യാത്ര ചെയ്തിരുന്ന പ്രദേശവാസികള്‍ക്കാശ്വാസമായാണ് സിസിയില്‍ നിന്ന് 18 രൂപക്ക് ഒറ്റ ബസ്സില്‍ മീനങ്ങാടിയിലെത്താന്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് അവസരമൊരുക്കിയത്. സിസി, പുല്ലുമല, മൈലമ്പാടി, അത്തിനിലം, നെല്ലിച്ചോട്, പന്നി മുണ്ട പാലം വഴി മീനങ്ങാടിയില്‍ എത്തുന്ന യാത്ര ഉദ്ഘാടനവും ഫ്‌ളാഗ് ഓഫും കഴിഞ്ഞ് ആദ്യ ടിക്കറ്റ് യാത്രികനായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.അസൈനാര്‍.

ആദ്യ യാത്രയും ഇനിയുള്ള യാത്രയും സൗജന്യ യാത്രയല്ല ടിക്കറ്റ് എടുത്ത് വേണം യാത്രയെന്ന നിര്‍ബന്ധത്തിലായിരുന്നു മറ്റ് ജനപ്രതിനിധികളും നാട്ടുകാരും. ഇതിനിടെ സി.സി റോഡില്‍ നിന്നും ഗ്രാമപ്രദേശങ്ങളിലൂടെയുള്ള യാത്ര തുടങ്ങിയപ്പോള്‍ റോഡിലെ കുഴികളില്‍ വീണ് ബസ് ആടി ഉലയുന്നുണ്ടായിരുന്നു. ഉടനെ വന്നു മീനങ്ങാടി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബേബി വര്‍ഗ്ഗീസിന്റെ മറുപടി .ഫണ്ട് വെച്ച റോഡാണ് ഉടന്‍ തന്നെ റോഡ് പണി തുടങ്ങും. ചെറിയ റോഡും പരിചയസമ്പന്നനും അത്തിനിലം നെല്ലിച്ചോട് സ്വദേശിയുമായ ഡ്രൈവര്‍ റിച്ചാര്‍ഡും, കണ്ടക്ടര്‍ മൂലങ്കാവ് സ്വദേശി ഷൈജുവും വാഹനത്തിലുള്ളവരും നാട്ടുകാരുടെ സ്‌നേഹോഷ്മളമായ സ്വീകരണം ഏറ്റുവാങ്ങിയാണ് മീനങ്ങാടിയിലെ ആദ്യ ട്രിപ്പ് അവസാനിപ്പിച്ചത്

Leave A Reply

Your email address will not be published.

error: Content is protected !!