മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പിവി നരസിംഹ റാവു, മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിങ്, കാര്‍ഷിക ശാസ്ത്രജ്ഞന്‍ എംഎസ് സ്വാമിനാഥന്‍ എന്നിവര്‍ക്കു ഭാരത രത്ന നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി സാമൂഹ്യ മാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നു പേര്‍ക്കും മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം നല്‍കുക.
ഇന്ത്യയെ സാമ്പത്തികമായി മുന്നോട്ടുകൊണ്ടുപോവുന്നതില്‍ നരസിംഹ റാവുവിന്റെ നേതൃത്വത്തിന് വലിയ പങ്കുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ അഭിവൃദ്ധിക്ക് അടിത്തറയിട്ടതില്‍ അതു നിര്‍ണായകമായെന്ന് മോദി അഭിപ്രായപ്പെട്ടു.