ആലത്തൂരിലും കടുവയെത്തി.

0

കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണമുണ്ടായ സുരഭിക്കവലയുടെ സമീപ പ്രദേശമായ ആലത്തൂരിലും കടുവയെത്തി. ആലത്തൂര്‍ കൊളക്കാട്ടിക്കവല ഓലിക്കര ബിനോയിയുടെ കൃഷിയിടത്തിലാണ് ഇന്ന് രാവിലെ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.വിവരമറിഞ്ഞ് വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കടുവയെ പിടികൂടുന്നതിന് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍നിന്നും അര കിലോമീറ്റര്‍ മാറിയാണ് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.

ജനവാസ മേഖലകളില്‍ കടുവയുടെ സാന്നിധ്യം പതിവായിട്ടും ഇതിനെ പിടികൂടാന്‍ കഴിയാത്തത് വനംവകുപ്പിനെതിരെ നാട്ടുകാര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. കടുവയുടെ സാന്നിധ്യമുള്ള താന്നിത്തെരുവിലും, സുരഭിക്കവലയിലും വനംവകുപ്പ് കൂട് സ്ഥാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കടുവ കെണിയില്‍ കൂടുക്കാനായില്ല. ഇതോടെ മയക്കുവെടിവെച്ച് കടുവയെ പിടികൂടുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് വിവിധ രാഷ്ട്രീയ കക്ഷികളും പ്രദേശവാസികളും ഒരുപോലെ ആവശ്യപ്പെടുന്നത്. മേഖലയിലെ പലയിടങ്ങളിലും കടുവയെ നാട്ടുകാര്‍ കാണാന്‍ തുടങ്ങിയതോടെ പ്രദേശവാസികളെല്ലാം കടുത്ത ആശങ്കയിലാണ്. കടുവയുടെ സാന്നിധ്യമുള്ള ജനവാസ മേഖലകളില്‍ ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തി, കടുവയുടെ പിടികൂടുന്നതിനാവശ്യമായ അടിയന്തിര നടപടി വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Leave A Reply

Your email address will not be published.

error: Content is protected !!