ഡ്രസ്സ് ബാങ്ക് യുണിറ്റിന് തുടക്കം

0

പുല്‍പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ കെ.ജി എന്‍ എ സിസ്റ്റര്‍ ലിനി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഡ്രസ്സ് ബാങ്ക് യുണിറ്റിന്റെ ഉദ്ഘാടനം പുല്‍പ്പള്ളി പി എച്ച് സിയില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ നിര്‍വ്വഹിച്ചു. ഹോസ്പിറ്റലില്‍ എത്തുന്ന നിര്‍ധരായ രോഗികള്‍ക്ക് ആവശ്യമായ വസ്ത്രങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.വസ്ത്രങ്ങള്‍ ശേഖരിക്കുന്നതിനായി ഹോസ്പിറ്റലില്‍ തന്നെ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയാതായും ജീവനക്കാര്‍ പറഞ്ഞു.

മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രഭാകരന്‍ അധ്യക്ഷനായിരുന്നു. സിസ്റ്റര്‍ ലിനി അനുസ്മരണം സീനിയര്‍ നഴ്‌സിംങ്ങ് ഓഫീസര്‍ ഷിജി സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി പ്രതീക്ഷ്, വിനോദ് ,ആശ അലക്‌സ് ,നഴ്‌സിംങ്ങ് ഓഫീസര്‍സ് സ്‌നി ജ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!