നിയന്ത്രണം വിട്ട ദോസ്ത് പിക്കപ്പ് പോലിസ് വാഹനത്തിലിടിച്ച് എസ്‌ഐക്കും ഡ്രൈവര്‍ക്കും പരുക്കേറ്റു.ഹൈവേ പട്രോളിങ് വാഹനത്തിലുണ്ടായിരുന്ന എസ്‌ഐ അജയ്കുമാര്‍(54),ഡ്രൈവര്‍ അനീഷ്(26) എന്നിവര്‍ക്കാണ് പരുക്കേറ്റത്.നിസാര പരുക്കേറ്റ ഇരുവരെയും ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് വൈകിട്ട് 4 മണിയോടെ മൈസൂര്‍ റോഡില്‍ ഗീതാഞ്ജലി പമ്പിന് സമീപമാണ് അപകടം.മുത്തങ്ങ ഭാഗത്തേക്ക് പോവുകയായിരുന്ന ഹൈവേ പട്രോളിംഗ് നടത്തുന്ന പോലിസ് വാഹനത്തില്‍ മൈസൂര്‍ ഭാഗത്ത് നിന്ന് വാഴക്കുലയുമായ വന്ന ദോസ്ത് പിക്കപ്പ് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.ഇടിയുടെ ആഘാതത്തില്‍ പോലിസ് വാഹനത്തിന്റെ വലതു വശത്തെ പുറകിലെ ചക്രവും സൈഡ് ഗ്ലാസും തകര്‍ന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.