പനമരത്ത് ആദ്യമായി സ്‌കാനിംഗ് സൗകര്യം മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസില്‍

0

പനമരത്ത് ആദ്യമായി ആധുനിക സജ്ജീകരണങ്ങളോടെ മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസിന്റെ രണ്ടാം സംരംഭത്തിന്റെ ഭാഗമായി സ്‌കാനിംഗ് സൗകര്യം ഏര്‍പ്പെടുത്തി. വയര്‍ സംബന്ധമായ രോഗങ്ങള്‍,ഗര്‍ഭാശയ രോഗങ്ങള്‍, മൂത്രാശയരോഗങ്ങള്‍ തുടങ്ങി മറ്റു നിരവധി രോഗങ്ങളും തിരിച്ചറിയുന്നതിനുള്ള സ്‌കാനിംഗ് സൗകര്യങ്ങളാണ് പനമരത്തെ മൈക്രോ ലബോറട്ടറീസില്‍ ഒരുക്കിയിട്ടുള്ളത്. എം.എല്‍.എ ഒ .ആര്‍ കേളു ഉദ്ഘാടനം ചെയ്തു.പനമരം ആശ്രയ പെയിന്‍ ആന്റ് പാലിയേറ്റീവില്‍ ചികിത്സക്ക് എത്തുന്ന രോഗികള്‍ക്ക് ഒരു വര്‍ഷത്തേക്ക് 25% ഡിസ്‌കൗണ്ടില്‍ എല്ലാ വിധ സ്‌കാനിംഗ് സൗകര്യങ്ങളും നല്‍കുന്നതിനുള്ള ധാരണ പത്രവും എംഎല്‍എ പാലിയേറ്റീവ് ഭാരവാഹികള്‍ക്ക് കൈമാറി.

എല്ലാ ദിവസവും വൈകുന്നേരം 5 മണി മുതല്‍ റേഡിയോളജിസ്റ്റ് ഡോക്ടര്‍ ആഷിഖിന്റെ സേവനവും ലഭ്യമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു

Leave A Reply

Your email address will not be published.

error: Content is protected !!