പാപ്ലശ്ശേരി ഉദയ ക്ലബ്ബിന്റെയും പ്രദേശത്തെ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ
സംഘടിപ്പിക്കുന്ന അഖില കേരള വോളിബോള്‍ ടൂര്‍ണ്ണമെന്റിനു തുടക്കമായി.ഉദയ ഫ്‌ളൈഡ്‌ലെറ്റ് സ്റ്റേഡിയത്തില്‍ രണ്ട് ദിവസത്തെ ടൂര്‍ണമെന്റില്‍ 8ഓളം പ്രമുഖ ടീമുകള്‍ പങ്കെടുക്കും.ഒന്നാം സമ്മാനം 20001 രൂപയുംട്രോഫിയും രണ്ടാം സമ്മാനം 15001 രൂപയുംട്രോഫിയുമാണ്.
യൂണിവേഴ്‌സിറ്റി സംസ്ഥാന താരങ്ങളും , ജില്ലയിലെ യുവ താരങ്ങളും എട്ട് ടീമുകള്‍ക്ക്
വേണ്ടി കളിക്കുന്നുണ്ട് .എംഎല്‍എ ഐ സി ബാലകൃഷ്ണ്ണന്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശന്‍ അധ്യക്ഷത വഹിച്ചു. കെ ജെ സണ്ണി , ശ്രീകലാശ്യാം;സംഘാടക സമിതി ഭാരവാഹികളായ റ്റി ബി സുരേഷ് , കെ റ്റി മണി മാസ്റ്റര്‍ ,കെ ആര്‍ സജീവന്‍ , വിനോദ് ,പി ബി ശിവന്‍ ,തുടങ്ങിയവര്‍ സംസാരിച്ചു .