നൂതന വായ്പ പദ്ധതികള്‍ ആവിഷ്‌കരിച്ച് കാര്‍ഷിക ഗ്രാമവികസന ബാങ്ക്

0

വയനാട് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് നൂതന വായ്പ പദ്ധതികള്‍ ആവിഷ്‌കരിച്ചതായി ബാങ്ക് ഭരണസമിതി മാനന്തവാടിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കാര്‍ഷിക മേഖലക്ക് പുറമെ ഭവന, വാഹന വായ്പ നല്‍കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
വയനാടിന്റെ കാര്‍ഷിക മേഖലയെ ഉന്നമനത്തിലെത്തിക്കുന്നതിന് നൂതന വായ്പകള്‍ നടപ്പാക്കുന്നതോടൊപ്പം പശു, ആട്, കോഴി, കാര്‍ഷികോപകരണങ്ങള്‍, ട്രാക്ടര്‍, ഭവനനിര്‍മ്മാണം എന്നിവക്കും കുറഞ്ഞ പലിശനിരക്കില്‍ വായ്പ അനുവദിക്കുന്നതായും ഭരണസമിതി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!