രാത്രികാല ഗതാഗത നിയന്ത്രണം രാഹുല്‍ഗാന്ധി എം പിയുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തും

0

നിരവധി വര്‍ഷങ്ങളായി രാത്രി കാലഗതാഗത നിയന്ത്രണം കൊണ്ട് ദുരിതമനുഭിക്കുന്ന വയനാടിന് വേണ്ടി എം പി രാഹുല്‍ ഗാന്ധി ഒന്നും ചെയ്യുന്നില്ലെന്ന് ജനതാദള്‍ എസ് ജില്ലാ കമ്മറ്റി വാര്‍ത്ത സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സമയത്താണ് രാത്രിയാത്ര നിരോധനം നിലവില്‍ വന്നത്.നിലവില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരണമാണ്. കോണ്‍ഗ്രസിന്റെ ഉന്നത നേതാവ് കൂടിയായ രാഹുല്‍ ഗാന്ധി പ്രശ്നത്തില്‍ ഇടപ്പെടണമെന്നും കോടതിയില്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നതിന് കര്‍ണാടക സര്‍ക്കാരിനോട് എം പി ആവശ്യപ്പെടണമെന്നും ജനതാദള്‍ എസ് ആവശ്യപ്പെട്ടു. മുത്തങ്ങയില്‍ രാത്രി 9 മണിയും ബാവലിയില്‍ വൈകുന്നേരം 6 മണിയുമാണ് നിരോധനം്.ബാവലിയില്‍ നിരോധന സമയം രാത്രി 9 മണിയാക്കണമെന്നും പ്രശ്ന പരിഹാരത്തിന് എം പി നടപടി സ്വീകരിച്ചില്ലങ്കില്‍ എം.പി ഓഫിസിലേക്ക് കമ്മറ്റി നേതൃത്വത്തില്‍ മാര്‍ച്ച് നടത്തുമെന്നും ജനതാദള്‍ എസ് ജില്ലാ പ്രസിഡന്റ് അസീസ് മാനന്തവാടി, ജില്ലാ സെക്രട്ടറി രാജന്‍ ഒഴക്കോടി, മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ് ഉമ്മര്‍ പുത്തൂര്‍ തുടങ്ങിയവര്‍ വാര്‍ത്ത സമ്മേളത്തില്‍ അറിയിച്ചു

 

Leave A Reply

Your email address will not be published.

error: Content is protected !!