മേപ്പാടി കുന്നമ്പറ്റ ഓടത്തോട് പ്രദേശങ്ങളിലെ വാഹനങ്ങളില്‍ നിന്ന് വീണ്ടും ബാറ്ററി മോഷണം.ബാറ്ററി മോഷണം തുടര്‍ക്കഥയായിട്ടും മോഷ്ടാക്കളെ പിടികൂടാന്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഫലപ്രദമായ അന്വേഷണം ഉണ്ടായില്ലെന്നും ആക്ഷേപം.കുന്നമ്പറ്റയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്നും ഓടത്തോട് ജീപ്പില്‍ നിന്നുമാണ് ബാറ്ററികള്‍ മോഷ്ടിക്കപ്പെട്ടത്. പിന്നില്‍ മോഷ്ടാക്കളുടെ വലിയ സംഘം ഉള്ളതായാണ് സംശയം.