ജനവാസ കേന്ദ്രങ്ങളിലിറങ്ങി ജനങ്ങള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാന്‍ നടപടി വേണമെന്ന് കെ.പി.സി.സി. നിര്‍വാഹക സമിതിയംഗം കെ.എല്‍. പൗലോസ്. കടുവയടക്കമുള്ള വന്യജീവി ആക്രമണങ്ങള്‍ക്കെതിരെ പുല്പള്ളിയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വനംവകുപ്പിന്റെ കാലഹരണപ്പെട്ട നിയമങ്ങള്‍ മാറ്റണമെന്നും ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന വന്യമൃഗങ്ങളെ പിടികൂടുന്നതിന് ജില്ലാ ഭരണകൂടം അനുമതി നല്‍കുന്ന രീതിയില്‍ നിയമങ്ങള്‍ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് പി.ഡി. ജോണി അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ എന്‍.യു. ഉലഹന്നാന്‍, പി.ഡി. സജി, ബീന ജോസ്, ബ്ലോക്ക് പ്രസിഡന്റ് വര്‍ഗീസ് മുരിയന്‍കാവില്‍, സി.പി. കുര്യാക്കോസ്, ടി.എസ്. ദിലീപ് കുമാര്‍, മണി പാമ്പനാല്‍, ഷിനോ കടുപ്പില്‍, മാത്യു ഉണ്ണ്യാപ്പള്ളി, ജോമറ്റ് കോതവഴിക്കല്‍, മണി ഇല്യമ്പത്ത്, കെ.ഡി. എല്‍ദോസ്, സ്റ്റീഫന്‍ പുകുടിയില്‍, ശോഭന സുകു, ശ്രീദേവി മുല്ലയ്ക്കല്‍, മേഴ്സി ബെന്നി, സെലിന്‍ മാനുവല്‍ തുടങ്ങിയവര്‍ സംസാരിച്ചു.