ഫാര്‍മേഴ്‌സ് റിലീഫ് ഫോറം എസി വര്‍ക്കി മെമ്മോറിയല്‍ കര്‍ഷക ഭവന്റെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനവും ഇന്ത്യന്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ എന്ന കര്‍ഷക സംഘടന എഫ് ആര്‍ എഫില്‍ ചേരുന്ന ലയന സമ്മേളനവും ഈ മാസം 30 ന് രാവിലെ 11 മണിക്ക് നടവയലില്‍ സംഘടിപ്പിക്കുമെന്ന് എഫ് ആര്‍ എഫ് ഭാരവാഹികള്‍ നടവയലില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പത്മശ്രി ചെറുവയല്‍ രാമന്‍ പരിപാടി ഉദ്ഘാടനം ചെയ്യും .എഫ് ആര്‍ എഫ് സംസ്ഥാന ചെയര്‍മാന്‍ ബേബി സക്കറിയാസ് ഐഎഫ്എ സംസ്ഥാന ചെയര്‍മാന്‍ അഡ്വ: ബിനോയ്തോമസിന് പതാക നല്കി ലയന സമ്മേളനം ഉദ്ഘാടനം ചെയ്യും , തുടര്‍ന്ന് നടവയല്‍ ടൗണില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ മരകാവ് ഇടവക വികാരി ഫാ. ജയിംസ് പുത്തന്‍ പുര മുഖ്യ പ്രഭാഷണം നടത്തും.എസ്എന്‍ഡിപി കണ്‍വീനര്‍ വാമദേവന്‍ , നടവയല്‍ ആര്‍ച്ച് പ്രീസ്റ്റ് ഫാ:ഗര്‍വാസീസ് മറ്റം, നെല്ലിയമ്പം മഹല്ല് കമ്മിറ്റി സെക്രട്ടറി അബ്ദുള്‍ ഗഫൂര്‍ , വ്യാപാര വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് വാസുദേവന്‍ തുടങ്ങി സാമുദായിക സാംസ്‌കാരിക കര്‍ഷക നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് എഫ് ആര്‍ എഫ് ഭാരവാഹികളായ പി എം ജോര്‍ജ്ജ് , ടി ഇബ്രായി എസി തോമസ് , എ എന്‍ മുകുന്ദന്‍ ,എസി ആന്റണി, ഒ ആര്‍ വിജയന്‍ സച്ചിന്‍ സുനില്‍ അജയ് ആനിക്കല്‍ തുടങ്ങിയവര്‍ അറിയിച്ചു.