പടിഞ്ഞാറത്തറ – പൂഴിത്തോട് ബദല്‍ റോഡ് :അക്ടീവ് യോഗം ചേര്‍ന്നു

0

പടിഞ്ഞാറത്തറ – പൂഴിത്തോട് ബദല്‍ റോഡിന്റെ ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജനകീയ കര്‍മസമിതിയുടെ അക്ടീവ് യോഗം ചേര്‍ന്നു.2023 ജനുവരി ഒന്നിന് തുടങ്ങിയ സമരം ഒരു വര്‍ഷം പൂര്‍ത്തിയാകാന്‍ ഇരിക്കെ കര്‍മ സമിതിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും വരും വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുകയുമാണ് യോഗത്തിന്റെ ഉദ്ദേശം.

ഡിസംബര്‍ 29ന് പടിഞ്ഞാറത്തറ സാംസ്‌കാരിക നിലയത്തില്‍ വച്ച് സംഘടനാ പ്രതിനിധികളുടെയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജന പ്രതിനിധികളെയും, ചേര്‍ത്ത് യോഗം ചേരാന്‍ തീരുമാനിച്ചു. ശേഷം ജനുവരി മദ്യത്തോടുകൂടി ശക്തമായ പ്രതിഷേധ സമരങ്ങള്‍ക്ക് ആരംഭം കുറിക്കാനും തീരുമാനമായി. ഒരു വര്‍ഷമായി വലിയ സ്വപ്നത്തിന് പിന്നാലെ പല പ്രതിസന്ധികളെയും മറികടന്ന് ശുഭാപ്തി വിശ്വാസത്തോടെ കര്‍മ്മ സമിതി നീങ്ങുകയാണെന്ന് യോഗം വിലയിരുത്തി. ജനകീയ കര്‍മ്മസമിതി ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ തുടങ്ങിയ കര്‍മ്മസമിതി അംഗങ്ങള്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!