ഓടുന്നതിനിടെ കാറിനു തീ പിടിച്ച് നെലമംഗലയില്‍ വയനാട് സ്വദേശിക്ക് ദാരുണാന്ത്യം. മേപ്പാടി സ്വദേശി അനില്‍കുമാര്‍ (48)ആണ് മരിച്ചത്. സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ അനില്‍ കുമാറിന് രക്ഷപ്പെടാന്‍ സാധിച്ചില്ല. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. ജാലഹള്ളിക്കു സമീപം ഷെട്ടിഹള്ളി നന്ദന നഗര്‍ മൂന്നാം ക്രോസിലാണ് അനില്‍കുമാറും കുടുംബവും താമസിച്ചിരുന്നത്.