പുല്‍പ്പള്ളിയില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം

0

കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതച്ചില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പുല്‍പ്പള്ളി ,മുള്ളന്‍കൊല്ലി മണ്ഡലം കമ്മിറ്റികള്‍ ചേര്‍ന്ന് പുല്‍പ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറെ നേരം ഉന്തുതള്ളും വാക്കേറ്റവും ഉണ്ടായി

മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ ശാന്തമാക്കിയത്. രാവിലെ 11 മണിയോടെ രാജീവ് ഭവനില്‍നിന്നും പ്രകടനമായി ആരംഭിച്ച മാര്‍ച്ച് പോലീസ് സ്റ്റേഷന്റെ ഗേറ്റിന് മുന്നിലെത്തിയപ്പോഴായിരുന്നു പോലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായത്. ഗേറ്റിന് മുന്നില്‍ നിന്നും മാറിനിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.

മാര്‍ച്ച് കെ.പി.സി.സി. നിര്‍വാഹക സമിതിയംഗം കെ.എല്‍. പൗലോസ് ഉദ്ഘാടം ചെയ്തു. ഡി.സി.സി. ജനറല്‍ സെക്രട്ടറി എന്‍.യു. ഉലഹന്നാന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി. സെക്രട്ടറിമാരായ ഒ.ആര്‍. രഘു, ബീന ജോസ്, കോണ്‍ഗ്രസ് നേതാക്കളായ ടി.എസ്. ദിലീപ് കുമാര്‍, പി.കെ. വിജയന്‍, പി.ഡി. ജോണി, ഷിജോയ് കടുപ്പില്‍, സിജു പൗലോസ്, സി.പി. ജോയ്, മണി പാമ്പനാല്‍, പി.കെ. ജോസ്, മനോജ് കടുപ്പില്‍, സാബു അബ്രഹാം, ടി.എം. ജോര്‍ജ്, തോമസ് പാഴൂക്കാല, സുനില്‍ പാലമറ്റം, ഷിജോയ് മാപ്ലശ്ശേരി, ഷിനു കച്ചിറയില്‍, ജോസ് കുഴിപ്പില്‍, ജോമറ്റ് കോതവഴിക്കല്‍, റെജി പുളിങ്കുന്നേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!