കേണിച്ചിറ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും

0

 

നവകേരള യാത്രയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അംഗരക്ഷകരും പോലീസും സിപിഎം പ്രവര്‍ത്തകരും ചേര്‍ന്ന് കെഎസ്‌യു,യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അകാരണമായി മര്‍ദ്ദിക്കുന്നതില്‍ പ്രതിഷേധിച്ച് പൂതാടി പഞ്ചായത്ത് കോണ്‍ഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തില്‍ കേണിച്ചിറ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.മാര്‍ച്ച് പോലീസ് സ്റ്റേഷന് മുമ്പില്‍ പോലീസ് തടഞ്ഞു . സമരം ഡിസിസി ജനറല്‍ സെക്രട്ടറി പിഎം സുധാകരന്‍ ഉദ്ഘാടനം ചെയ്തു. കെജി ബാബു,സണ്ണി ചാമക്കാല രംഗനാഥന്‍ ഇരുളം,വിന്‍സന്റ് ചേരവേലില്‍,മിനിപ്രകാശന്‍, ഐ ബി മൃണാളാനി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!