നിമിഷനേരം കൊണ്ട് രാജ്യങ്ങളുടെ പേരുകളും രാജ്യത്തിന്റെ കോഡും പറഞ്ഞാണ് ഈ കൊച്ചു മിടുക്കി റെക്കോര്‍ഡുകള്‍ കരസ്ഥമാക്കിയത്.
കല്‍പ്പറ്റ ഓണിവയലിലെ സനേഷ് – രഞ്ജിനി ദമ്പതികളുടെ മകളുമായ ആദിലക്ഷ്മി സനേഷാണ് ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചത്.
പതാക നോക്കി 73 രാജ്യങ്ങളുടെ പേരും രാജ്യത്തിന്റെ കോഡും 2 മിനിറ്റ് 28 സെക്കന്റ് കൊണ്ട് പറഞ്ഞാണ് ഈ 6 വയസ്സുകാരി റെക്കോര്‍ഡുകള്‍ നേടിയത്. വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്, ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്, ഇന്‍ഫ്‌ലുന്‍സര്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്, എന്നീ നേട്ടങ്ങളാണ് ആദിലക്ഷ്മിയെ തേടിയെത്തിയത്.അവധിക്കാലം മുഴുവനും വേള്‍ഡ് മാപ്പ് പസില്‍സിലും ഓണ്‍ലൈന്‍ കിസ്സിലുമായിരുന്ന ചെലവഴിച്ച ആദ്യ ലക്ഷ്മിക്ക് രാജ്യങ്ങള്‍ കാണാപ്പാഠമായി.
നേരത്തെ 25 രാജ്യങ്ങളുടെ പേരുകള്‍ എ മുതല്‍ ഇസഡ് വരെയുള്ള അക്ഷരമാല ക്രമത്തില്‍ ദേശീയ മൃഗങ്ങള്‍ക്കൊപ്പം 38 സെക്കന്‍ഡിനുള്ളില്‍ പറഞ്ഞ് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് അടക്കമുള്ള ആറ് റെക്കോര്‍ഡുകള്‍ കരസ്ഥമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് റെക്കോര്‍ഡുകള്‍ കൂടി ആദ്യലക്ഷ്മിക്ക് ലഭിച്ചത്.
മെമ്മറി പവറിനും ലേണിങ് സ്‌കില്ലിനും ഇന്റര്‍നാഷണല്‍ സ്റ്റാര്‍ കിഡ് അവാര്‍ഡ് നേടിയ ആദ്യലക്ഷ്മി രണ്ട് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡുകളുടെ ഹോള്‍ഡര്‍ കൂടിയാണ്. കല്‍പ്പറ്റ ലൈസിയം മോണ്ടിസോറി സ്‌കൂളിലെ 1 ക്ലാസിലെ വിദ്യാര്‍ത്ഥിനിയാണ് ആദിലക്ഷ്മി.